താൾ:CiXIV46b.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃതീയ തന്ത്രം. 131

നൂനമെന്നവർതമ്മിൽപറഞ്ഞുതത്രചെന്നാർ ।
നില്ലെടാമുമ്പിൽഞാൻപൊയിവിപ്രനെഹനിക്കെണെം ॥
നില്ലെടാഞാമ്പൊയ്മുന്നംഗൊക്കളെഹരിക്കെണം ।
ഇങ്ങിനെതമ്മിൽവാദിക്കുന്നതുകെട്ടുവിപ്രൻ ॥
തിങ്ങിനഭയത്തൊടെപുറത്തുവന്നനെരം ।
ബ്രഹ്മരാക്ഷസൻചൊന്നാന്തസ്കരനിവൻതവ ॥
ബ്രഹ്മസ്വംപശുക്കളെമൊഷ്ടിപ്പാൻവന്നുവിപ്ര ।
തസ്കരൻചൊന്നാനെടൊബ്രാഹ്മണഭവാനെയും ॥
മക്കളെയുമിനിവൻകൊന്നുതിന്മാനായ്‌വന്നു ।
അമ്മൊഴികെട്ടുമുദാഭൂസുരൻരണ്ടുപെൎക്കും ॥
സമ്മാനന്നല്കിയയച്ചീടിനാൻവിരവൊടെ ।
ഞാനതുകൊണ്ടുചൊന്നെൻജ്ഞാനമില്ലാതുള്ളൊൎക്കും ।
ദീനനിൽകൃപയുണ്ടാംപിന്നെയെന്തീശന്മാൎക്കൊ ॥
ഉക്തവാൻദീപ്താക്ഷനെന്നുള്ളൊരുമഹാമാത്യൻ ।
യുക്തമെവതൽബകാമാത്യനാലുദീരിതം ॥
പ്രത്യക്ഷമപരാധംചെയ്തുവെന്നാലുംപിന്നെ ।
പ്രത്യക്ഷസ്തുതികൊണ്ടുദ്ദുൎജ്ജുനംപ്രസാദിക്കും ॥
ഇത്തരമമാത്യന്മാരൊക്കവെപറഞ്ഞപ്പൊൾ ।
ഉത്തമംനമുക്കിപ്പൊളാശ്രിതത്രാണന്തന്നെ ॥
എന്നുനിശ്ചയിച്ചുടൻസാദരംചിരഞ്ജീവി ।
ക്കന്നുതൊട്ടധികാരംകൊടുത്താനുമൎദ്ദനൻ ॥
ഉക്തവാൻചിരഞ്ജീവികൌശികാധീശംവിഭൊ ।
ശക്തനാംഭവാനെഞാൻവർണ്ണിച്ചുപറകയാൽ ॥
ക്രംദ്ധനാംകാകാധീശന്നമ്മെയങ്ങുപെക്ഷിച്ചാൻ ।
ഉദ്ധതന്മാരാമവരൊക്കവെദുഷ്ടകൂട്ടം ॥
ഒന്നുഞാൻനിശ്ചയിച്ചെനിന്നുഞാനെന്റെദെഹം ।
വഹ്നിയിൽദഹിപ്പിച്ചുവൈകാതെപുനൎജ്ജന്മം ॥
ആശുഞാനുലൂകമായ്പിറന്നുകാകന്മാരെ ।
ആകവെകുലചെയ്യുന്നുണ്ടുഞാൻകണ്ടുകൊൾ്വിൻ ॥

17*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/135&oldid=181033" എന്ന താളിൽനിന്ന് ശേഖരിച്ചത്