താൾ:CiXIV46b.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

134 തൃതീയ തന്ത്രം.

പെണ്മണിയാളെയതിൽകടത്തിക്കുടിവെപ്പാൻ ।
സാദ്ധ്യമല്ലെടൊമുനെസാഹസംചെയ്താലതു ॥
സാദ്ധ്യമായ്‌വരുമെന്നുശങ്കിച്ചുമടിക്കുന്നു ।
ഞങ്ങൾക്കുതന്നെപാരംഞെരുങ്ങുംഗുഹതന്നിൽ ॥
മംഗലസ്ത്രീയാമിവളെങ്ങനെപൊയീടുന്നു ।
താപസൻതപൊബലംകൊണ്ടുടന്തല്പുത്രിയെ ॥
താമസംകൂടാതൊരുമൂഷികസ്ത്രീയാക്കിനാൻ ।
മൂഷികൻവിവാഹവുംചെയ്തിതുമുന്നെപൊലെ ॥
മൂഷികസ്ത്രീപിന്നെയുംമൂഷികസ്ത്രീയായ്‌വന്നു ।
എന്നതുകൊണ്ടുചൊന്നെൻജാതിക്കുവിപൎയ്യം ॥
വന്നുസംഭവിക്കയില്ലന്യജന്മത്തിൽപൊലും ।
ഇങ്ങിനെപറഞ്ഞുലൂകെന്ദ്രനാമമൎദ്ദനൻ ॥
ഇങ്ങിതമവനുള്ളിലുള്ളതുബൊധിക്കാതെ ।
ശത്രുമന്ത്രിയാംചീരഞ്ജീവിയെസമ്മാനിച്ചു ॥
മിത്രമാക്കിനാനഹൊബൊധമില്ലായ്കമൂലം ।
ബുദ്ധികൌടില്യംഗ്രഹിയാഞ്ഞവൻസ്വവൈരിയെ ॥
പത്തനപ്രവെശങ്ങളൊക്കവെദൎശിപ്പിച്ചു ।
നിന്നുടെരാജ്യമിദമെന്നുബൊധിക്കഭവാൻ ॥
എന്നുടെമിത്രങ്ങളുംപുത്രഭാൎയ്യാദികളും ।
നിന്നുടെഗൃഹംപൊലെകണ്ടുകൊൾ്കെടൊഭവാൻ ॥
എന്നുടെജനധനസ്ഥാനവുംമാനങ്ങളും ।
ഒക്കവെനിണക്കധീനങ്ങളെന്നുറച്ചുകൊ ॥
ണ്ടിക്കുലംബലപ്പെടുത്താശുനീരക്ഷിക്കെണം ।
മൽക്കുലെസുഖിച്ചുവാഴ്കെന്നുമങ്ങുരചെയ്തു ॥
ഭക്ഷണത്തിന്നുംവകകല്പിച്ചുനിജസ്ഥാനെ ।
രക്ഷണത്തിനുമാക്കിസ്വസ്ഥനാമമൎദ്ദനൻ ॥
സൂൎയ്യനങ്ങുദിക്കുമ്പൊളന്ധരാംകൂട്ടത്തൊടെ ।
സ്വൈരമായുറക്കവുന്തുടൎന്നുനുലൂകെശൻ ॥
സൂൎയ്യനങ്ങുദിച്ചാൽപിന്നസ്തമിപ്പൊളമൊരു ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/138&oldid=181036" എന്ന താളിൽനിന്ന് ശേഖരിച്ചത്