താൾ:CiXIV46b.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

130 തൃതീയ തന്ത്രം.

ദൂതരെകുലചെയ്തയൊഗ്യമല്ലെന്നുകെൾ്പു ।
ഭീതിനാമിവനുടെഭീതിയുമൊഴിച്ചുടൻ ॥
നൂതനങ്ങളായുള്ള മാംസാശൊണിതംനല്കി ।
പ്രീതനാക്കീടെണമെന്നെങ്ങൾ്ക്കു തൊന്നീടുന്നു ॥
ദീനരിൽകൃപവെണമെന്നതുധരിച്ചാലും ।
ധീരാത്മാവമൎദ്ദനൻപിന്നെയുംബകനെന്നു ॥
പെരായുള്ളമാത്യനെവിളിച്ചുചൊദിച്ചിതു ।
കാകമന്ത്രിയെകുലച്ചെയ്കയൊമൊചിക്കയൊ ॥
ലൊകവീരനാംഭവാനെങ്ങിനെയഭിപ്രായം ।
ഉക്തവാൻബകാമാത്യൻദീനനെകുലച്ചെയ്തു ॥
യുക്തമല്ലിതുസ്വാമിൻഅഞ്ജസാരക്ഷിക്കെണം ।
ബ്രഹ്മരാക്ഷസന്താനുംചൊരനുംരക്ഷിച്ചുപൊൽ ॥
ബ്രാഹ്മണനെയുമദ്ദെഹത്തിന്റെഗൊക്കളെയും ।
എങ്ങിനെയെന്നുസ്വാമികെട്ടാലുമെന്നുബകൻ ॥

൬. ഉത്തമം നമുക്കിപ്പൊൾ ആശ്രിത ത്രാണം തന്നെ.

തിങ്ങിനതിമിരത്താൽപൂൎണ്ണമായൊരുനിശി ।
ദുഷ്ടനാമൊരുചൊരൻവിപ്രനുപ്രതിഗ്രഹം ॥
കിട്ടിയപശുരണ്ടുണ്ടായതുമൊഷ്ടിപ്പാനായി ।
ബ്രാഹ്മണഗൃഹംനൊക്കിപ്പൊകുമ്പൊൾമാൎഗ്ഗെയൊരു ॥
ബ്രഹ്മരാക്ഷസനെയുംകണ്ടെത്തിയദൃഛ്ശയാ ।
ആരെടൊതാനെന്നഥചൊദിച്ചു ചൊരൻധീരൻ ॥
ആരെടൊതാനെന്നതുബ്രഹ്മരക്ഷസ്സുംചൊന്നാൻ ।
തസ്കരൻഞാനെന്നവൻരാക്ഷസൻഞാനെന്നന്യൻ ॥
തസ്കരൻഭവാനെങ്ങുപൊകുന്നുപറകെടൊ ।
പിപ്രന്റെഗൃഹന്തന്നിൽരണ്ടുഗൊക്കളുണ്ടതു ॥
ക്ഷിപ്രംമൊഷ്ടിപ്പാനായിപൊകുന്നുതാനെങ്ങെടൊ ।
ഞാനുമദ്വിജെന്ദ്രനെക്കൊന്നുതിന്മാൻപൊകുന്നു ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/134&oldid=181032" എന്ന താളിൽനിന്ന് ശേഖരിച്ചത്