താൾ:CiXIV46b.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃതീയ തന്ത്രം. 129

ചത്തകാകന്മാരുടെചൊരയുമെടുത്തണി ॥
ഞ്ഞെത്രയുംവികൃതമാംവിഗ്രഹത്തൊടുംപൊയി ।
തത്രകൌശികാവാസംപ്രാപിച്ചു ചീരഞ്ജീവി ॥
സൂൎയ്യനസ്തമിച്ചപ്പൊൾമൂങ്ങാകൾപുറപ്പെട്ടു ।
വൈരിശെഷത്തെക്കൊൽവാൻവന്നിതുവടദ്രുമെ ॥
ന്യഗ്രൊധദ്രുമന്തന്നിൽകണ്ടില്ലകാകന്മാരെ ।
വ്യഗ്രതാപൂണ്ടുപൊന്നിങ്ങശ്വത്ഥമ്മുകളെറി ॥
അദ്ദിക്കിൽചിരഞ്ജീവിവല്ലാതെവികൃതമായി ।
ശബ്ദിച്ചാനതുകെട്ടുകൌശികക്കൂട്ടംചെന്നു ॥
കാക്കയെപ്പിടിച്ചുബന്ധിച്ചു കൊണ്ടുമൎദ്ദന്റെ ।
കാക്കൽവെച്ചുടൻ വണങ്ങീടിനാരുലൂകന്മാർ ॥
ആരെടൊനീയെന്നുലൂകെശഞ്ചൊദ്യംചെയ്തു ।
ധീരനാമവൻചൊന്നാനെഷഞാൻചിരഞ്ജീവി ॥
കാകലൊകാധീശന്റെമന്ത്രിപുംഗവൻഭവാൻ ।
ആകുലപ്പെട്ടീവണ്ണംവന്നതിനെന്തുമൂലം ॥
ചൊല്ലിനാൻചിരഞ്ജീവിനിത്തിരുവടിയുടെ ।
ചൊല്ലെറുംപ്രഭുത്വവുംശൌൎയ്യാദിഗുണങ്ങളും ॥
മന്ത്രശാലയിൽനിന്നുവൎണ്ണിച്ചെനതുമൂലം ।
മന്ത്രിപുംഗവന്മാരുംമെഘവൎണ്ണനുംപാരം ॥
കയൎത്തുശത്രുപക്ഷക്കാരനാമിവനുടെ ।
കഴുത്തുഖണ്ഡിക്കെണമെന്നതിൽചിലജനം ॥
നരച്ചവൃദ്ധകാക്കകള്ളന്റെരൊമംപാടെ ।
ചിരച്ചുവിട്ടീടുകെന്നെന്നുടെതമ്പുരാനും ॥
അങ്ങിനെകല്പിക്കയാൽമന്ത്രിവായസന്മാരും ।
ഇങ്ങിനെവികൃതമാക്കീട്ടവർവിട്ടീടിനാർ ॥
എന്നതുകെട്ടുമന്ത്രിശ്രെഷ്ഠരെവെറെവിളി ।
ച്ചെങ്ങിനെവെണ്ടുവെന്നുചിന്തിച്ചാനമൎദ്ദനൻ ॥
കുക്കുരാക്ഷനുംവക്ത്രകപൊതന്ദിപ്താക്ഷനും ।
മുഷ്കരന്മാരാമ്മൂന്നുമന്ത്രികളുരചെയ്തു ॥

17

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/133&oldid=181031" എന്ന താളിൽനിന്ന് ശേഖരിച്ചത്