താൾ:CiXIV46b.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃതീയ തന്ത്രം. 119

ചിത്രകംബളംകൊണ്ടുതന്നുടെഗാത്രമ്മൂടി ।
തത്രചെന്നിതുവില്ലുംശരവുമ്മറെച്ചുടൻ ॥
ഗൎദ്ദഭമതുകണ്ടുഗൎദ്ദഭസ്ത്രീയെന്നൊൎത്തു ।
ഗൎജ്ജനഞ്ചെയ്തുമദനാൎത്തനായണഞ്ഞിതു ॥
ഗൎജ്ജനംവികൃതമായികെട്ടപ്പൊൾകാവല്ക്കാരൻ ।
ഗൎദ്ദഭമിതെന്നറിഞ്ഞസ്ത്രത്തെപ്രയൊഗിച്ചാൻ ॥
ശബ്ദദൊഷത്താലങ്ങുഗൎദ്ദഭംശരമെറ്റു ।
ചത്തുവീണിതുഭൊഷനങ്ങിനെയവസാനം ॥
എന്നതുകൊണ്ടുചൊന്നെൻകാകകൌശികന്മാൎക്കും ।
തന്നുടെവാഗ്ദൊഷംകൊണ്ടുണ്ടായിമഹാവൈരം ॥
പക്ഷിജാതികളൊക്കെകൂടവെവിചാരിച്ചു ।
രക്ഷിതാവൊരുയജമാനനെകല്പിക്കെണം ॥
പക്ഷിവൎഗ്ഗത്തിൽപടുവാകിനപുരുഷനെ ।
പക്ഷിരാജ്യാഭിഷെകംചെയ്തിഹവാഴിക്കെണം ॥
ഇത്ഥമങ്ങെല്ലാവരുംകൂടവെവിചാരിച്ചു ।
സ്നിഗ്ദ്ധനാമുലൂകത്തെകൊള്ളിക്കാമെന്നുറച്ചു ॥
പക്ഷിപട്ടാഭിഷെകത്തിനുള്ളപദാൎത്ഥങ്ങൾ ।
പക്ഷപാതികൾചെന്നുകൊണ്ടന്നുവട്ടംകൂട്ടി ॥
ഉത്തമഞ്ചകൊരവുംവന്നിതുമന്ത്രിദ്വിജൻ ।
സത്വരംകലശങ്ങൾപൂജിച്ചുതുടങ്ങിനാൻ ॥
അന്നെരംവന്നാനൊരുവൃദ്ധനാമ്മഹാകാകൻ ।
സന്നാഹമിതുകണ്ടുചൊദിച്ചുസഭാന്തരെ ॥
എന്തൊരുഭാവംനിങ്ങൾ്ക്കെവനെപ്രഭുവാക്കാ ।
നന്തരംവിനാവട്ടംകൂട്ടുന്നുകഥിച്ചാലും ॥
പക്ഷികളുരചെയ്താർഞങ്ങളിന്നുലൂകത്തെ ।
പക്ഷിരാജനായ്വെച്ചുവാഴിപ്പാന്തുടങ്ങുന്നു ॥
ചൊല്ലിനാൻവൃദ്ധദ്ധ്വാംക്ഷൻനല്ലൊരുനീതിമാൎഗ്ഗം ।
അല്ലിതുഭവാന്മാൎക്കെന്തിങ്ങിനെതൊന്നീടുവാൻ ॥
വംശശുദ്ധിയില്ലാത്തകൌശികന്മാൎക്കുരാജ്യം ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/123&oldid=181021" എന്ന താളിൽനിന്ന് ശേഖരിച്ചത്