താൾ:CiXIV46b.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

118 തൃതീയ തന്ത്രം.

സംഗതിവരാനെന്തുകെട്ടറിയുന്നൊഭവാൻ ॥
മന്ദഹാസവുമ്പൂണ്ടുപറഞ്ഞുചിരംജീവി ।
മന്ദഭാഗ്യന്മാർപക്ഷിക്കൂട്ടങ്ങളെന്നെവെണ്ടു ॥
വ്യാഘ്രചൎമ്മത്തെകൊണ്ടുകുപ്പായമിട്ടുങ്കൊണ്ടു ।
ശീഘ്രചാരിയാമൊരുഗൎദ്ദഭംവെനൽക്കാലം ॥
സൌഖ്യമായിസസ്യങ്ങളുംഭക്ഷിച്ചുനടക്കുമ്പൊൾ ।
വാക്കുദൊഷത്തെക്കൊണ്ടുതനിക്കുനാശംവന്നു ॥
മെഘവൎണ്ണനുമതുകെൾ്ക്കെണമെന്നുചൊന്നാൻ ।
കാകമന്ത്രീശൻചിരഞ്ജീവിയുമുരചെയ്തു ॥


൨. വാക്കു ദൊഷം കൊണ്ടു നാശം വന്നതു.

പണ്ടൊരുരജകന്റെവസ്ത്രഭാണ്ഡവുംപേറി ।
ക്കൊണ്ടൊരുകഴുതയുണ്ടങ്ങാടിത്തെരുവതിൽ ॥
കണ്ടങ്ങൾതൊറുഞ്ചെന്നുധാന്യങ്ങൾതിന്നുന്നെരം ।
കണ്ടവരെറിഞ്ഞാട്ടിദൂരവെമണ്ടിക്കുന്നു ॥
തന്നുടെകഴുതെക്കുഭക്ഷണമില്ലായ്കയാൽ ।
തന്നുടെഭാണ്ഡംപേറാൻശക്തിയില്ലാതാമല്ലൊ ॥
ഇത്തരംവിചാരിച്ചങ്ങെകദാനിൎണ്ണെജകൻ ।
പുത്തനാംപുലിത്തൊലുകൊണ്ടുവന്നതുകൊണ്ടു ॥
ഗൎദ്ദഭത്തിന്റെദെഹമൊക്കെവെമൂടിക്കെട്ടി ।
തദ്ദിശിസസ്യന്തിന്മാൻവിട്ടിതുരജനിയിൽ ॥
കണ്ടത്തിൽചാടിസസ്യംഭക്ഷിച്ചുതുടങ്ങിനാൻ ।
കണ്ടെത്തിപ്രഹരിപ്പാൻവരുന്നകാവൽക്കാരും ॥
വ്യാഘ്രമെന്നൊൎത്തുപേടിച്ചൊടിനാർകഴുതെക്ക ।
ങ്ങാക്രമിപ്പാനുംപരാധീനമില്ലാതായ്‌വന്നു ॥
അങ്ങിനെനാലുപത്തുരാത്രികൾകഴിഞ്ഞപ്പൊൾ ।
അങ്ങൊരുകാവൽക്കാരൻകൌശലക്കാരന്തദാ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/122&oldid=181019" എന്ന താളിൽനിന്ന് ശേഖരിച്ചത്