താൾ:CiXIV46b.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

120 തൃതീയ തന്ത്രം.

സംശയംകൂടാതഹൊകൊടുത്താൽസുഖംവരാ ॥
എന്തൊരുപരമ്പരാബന്ധമിദ്ദിവാന്ധന്മാ ।
ൎക്കെന്തൊരുസദാചാരമാചരിക്കുന്നൊരിവർ ॥
സൎവ്വദാകൊപംകൊണ്ടുകറുത്തഭാവത്തൊടെ ।
പൎവ്വതഗുഹകളിലൊളിച്ചുപകലെല്ലാം ॥
രാത്രിയിൽപുറപ്പെട്ടുഭക്ഷണംതെണ്ടിക്കൊണ്ടു ।
ധാത്രിയിലിരുട്ടത്തുസഞ്ചരിക്കുന്നകൂട്ടം ॥
പക്ഷികൾ്ക്കെജമാനനായ്‌വരുന്നെരംപകൽ ।
കുത്രനിന്നിവൻരാജ്യംരക്ഷിച്ചുപുലൎത്തുന്നു ॥
യൽക്കുലന്തന്നിലൊരുവിശ്രുതനുണ്ടെങ്കിലെ ।
യൽക്കുലെജനിക്കുന്നൊൎക്കുല്ക്കൎഷമുണ്ടായ്‌വരൂ ॥
ചന്ദ്രസെവിയാംശശപ്രൗഢനങ്ങുണ്ടാകയാൽ ।
അന്യനാമൊരുശശംദന്തിയെജയിച്ചല്ലൊ ॥
എങ്ങിനെജയിച്ചെന്നുപക്ഷികൾചൊദിച്ചപ്പൊൾ ।
എങ്കിലൊകെൾ്ക്കെന്നുരചെയ്തിതുകാകാധീശൻ ॥


൩. ദന്തിരാജനെ കൊണ്ടു കൂട്ടത്തെ പിരിപ്പിച്ചതു.

ഭൂതലെപന്തീരാണ്ടുവൎഷമില്ലായ്കമൂലം ।
ഭൂതജാലങ്ങളൊക്കെശ്ശൊഷിച്ചുവശങ്കെട്ടു ॥
കാനനെമഹാഗജക്കൂട്ടങ്ങൾദാഹംകൊണ്ടു ।
ദീനതാപൂണ്ടുഗജശ്രെഷ്ഠനൊടറിയിച്ചു ॥
കുംഭിരാജനായുള്ളതമ്പുരാന്തിരുവടി ।
കുമ്പിടുംജനങ്ങളെകാത്തരുളെണംനാഥ ॥
കാട്ടിലെകുളന്തോടുംപല്വലങ്ങളുംവറ്റി ।
കാട്ടാനക്കൂട്ടങ്ങൾക്കുംമറ്റുള്ളജന്തുക്കൾ്ക്കും ॥
തൊയപാനത്തിനെങ്ങുംസംഗതിവരായ്കയാൽ ।
കായങ്ങൾമെലിഞ്ഞെറ്റംനടപ്പാന്മെലാതായി ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/124&oldid=181022" എന്ന താളിൽനിന്ന് ശേഖരിച്ചത്