താൾ:CiXIV46b.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃതീയ തന്ത്രം. 115

എങ്കിലുമൊരുവിധംശാസ്ത്രമങ്ങറിയിക്കാം ।
എന്നുടെഗുരുക്കന്മാരഭ്യസിപ്പിച്ചവഴി ॥
മന്ത്രഗൊപനത്തൊളമാവശ്യമ്മറ്റില്ലെന്നു ।
മന്ത്രിപുംഗവന്മാരുംസ്വാമിയുംബൊധിക്കെണം ॥
കുംഭങ്ങൾപിളൎക്കുമ്പൊളായതിന്നകത്തുള്ളൊർ ।
അംഭസ്സുചൊൎന്നുചൊൎന്നുനാസ്തിയായ്വരുമല്ലൊ ॥
കെവലംചാൎച്ചക്കാരെഗൂഡമായുള്ളമന്ത്രം ।
കെൾ്പിച്ചുതുടങ്ങിയാൽമന്ത്രഭംഗവുംവരും ॥
ചെൎച്ചക്കാർപലരുണ്ടാമായവൎകൾ്ക്കുഞ്ചില ।
ചാൎച്ചക്കാരവരുടെവേഴ്ചക്കാരൊരുകൂട്ടം ॥
ചേൎച്ചക്കാരവൎക്കുള്ളചാൎച്ചക്കാരവരുടെ ।
വേഴ്ചക്കാരെന്നുവെണ്ടാകെട്ടുകെട്ടൊരുപൊലെ ॥
ഗൂഢസംസാരംനാട്ടിലൊക്കവെവെളിവായാൽ ।
കൂടലർകുലംബലപ്പെട്ടുപൊമതുമൂലം ॥
സന്ധിവിഗ്രഹംയാനമാസനംദ്വൈധീഭാവം ।
ആശ്രയംനയങ്ങളിച്ചൊന്നതുനാലുംരണ്ടും ॥
സാരമാമ്മന്ത്രത്തിന്നുമംഗങ്ങളഞ്ചാകുന്നു ।
കാൎയ്യമാരംഭിപ്പിനുള്ളു പായംപ്രഥമാംഗം ॥
വിത്തവുംപുരുഷകാരങ്ങളുംസ്വരൂപ്പിപ്പാൻ ।
ഉത്തമംവിചാരമെന്നുള്ളതുരണ്ടാമംഗം ॥
ദെശകാലങ്ങൾവിചാരിപ്പതുമൂന്നാമംഗം ।
നാശത്തിമ്പ്രതിക്രിയാചിന്തനംനാലാമംഗം ॥
കാൎയ്യസാദ്ധ്യത്തെക്കുറിച്ചുദ്യൊഗമഞ്ചാമംഗം ।
കാൎയ്യസാരജ്ഞന്മാർപണ്ടിങ്ങിനെപറയുന്നു ॥
സാമവുംദാനംഭെദംദണ്ഡവുമുപായങ്ങൾ ।
സാമൊപായകന്മാൎക്കസാദ്ധ്യങ്ങളിവയെല്ലാം ॥
ഉത്സാഹശക്തിപ്രഭുശക്തിയുമ്മന്ത്രശക്തി ।
മത്സ്വാമിഗ്രഹിക്കെണമീദൃശനീതിശാസ്ത്രം ॥
സംഗരംചെയ്‌വാനിപ്പൊൾസാമൎത്ഥ്യന്നമുക്കില്ല ।

15*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/119&oldid=181016" എന്ന താളിൽനിന്ന് ശേഖരിച്ചത്