താൾ:CiXIV46b.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

114 തൃതീയ തന്ത്രം.

എങ്ങിനെപൊറുക്കുന്നുമന്നവൻമണ്ടിപൊയാൽ ॥
ആയതുവിചാരിക്കാതോടുന്നനൃപൻദൂരെ ।
പൊയെന്നാലെങ്ങുംപിന്നെപ്പറ്റുകയില്ലാദൃഢം ॥
നാട്ടിലെപ്രജകൾ്ക്കുതങ്ങളെദണ്ഡിപ്പിച്ചു ।
കൂട്ടിച്ചുകൊണ്ടുവരാനുത്സാഹമുണ്ടാകില്ല ॥
വിശ്രുതന്മാരായുള്ളഭ്രപാലന്മാരെച്ചെന്ന ।
ങ്ങാശ്രയിച്ചതുകൊണ്ടുഹാനിയുംവരാനില്ലാ ॥
ഗംഗയുന്താനെചെന്നുസാദരംസമുദ്രത്തെ ।
സംഗിച്ചുസ്സൈവിച്ചീടുന്നില്ലയൊകാകെശ്വര ॥
സ്വാമിയെകൂപ്പിത്തൊഴുതീടിനാനാദീപകൻ ।
സാമദാനദിനമുക്കൊട്ടുമെമതമല്ല ॥
ചണ്ഡരാമുലൂകന്മാരിജ്ജനങ്ങൾ്ക്കുരാത്രൌ ।
കണ്ണുകാണ്കയില്ലെന്നുകല്പിച്ചുനിൎമ്മൎയ്യാദം ॥
നമ്മെവന്നുപദ്രവംചെയ്തതുചിന്തിച്ചാലും ।
ദുൎമ്മദന്മാരെച്ചെന്നുസെവിപ്പാൻചിതമുണ്ടൊ ॥
അണ്ഡജാധമന്മാരാമക്കൂട്ടക്കാൎക്കുപകൽ ।
കണ്ണുകാണ്കയില്ലെന്നുതമ്പുരാനൊൎക്കുന്നില്ലെ ॥
കാകസംഘത്തെയൊഗന്തികെച്ചുപകൽചെന്നാൽ ।
ആകവെകൊത്തിക്കൊന്നുപോന്നുകൊള്ളരുതായൊ ॥
ഇങ്ങിനനാലുമന്ത്രപ്രൌഢന്മാരുടെമതം ।
സംഗ്രഹിച്ചനന്തരംവായസാധീശന്മുദാ ॥
അൎത്ഥശാസ്ത്രങ്ങളെല്ലാമഭ്യസിച്ചവറ്റിലു ।
ള്ളൎത്ഥത്തെവെളിവാക്കിചൊല്ലുവാൻസമൎത്ഥനാം ॥
മന്ത്രിപുംഗവൻചിരഞ്ജീവിതന്മനൊഗതം ।
മന്ത്രമെന്തെന്നുചൊദ്യഞ്ചെയ്തപ്പൊളവഞ്ചൊന്നാൻ ॥
നാലുപെരമാത്യന്മാരൊന്നിച്ചുപറഞ്ഞതു ।
നാലുമാൎഗ്ഗമെന്നാലുന്നന്നിതുവഴിനാലും ॥
എന്നതിൽവിശെഷിച്ചൊന്നങ്ങൊട്ടുഗ്രഹിപ്പിപ്പാൻ ।
മന്ദനാമടിയനുമാനസെതൊന്നുന്നില്ല ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/118&oldid=181015" എന്ന താളിൽനിന്ന് ശേഖരിച്ചത്