താൾ:CiXIV46b.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

116 തൃതീയ തന്ത്രം.

സംഗരത്തിന്നുള്ളൊരുകാലവുംവന്നീലിപ്പൊൾ ॥
ആഹവംചെയ്തീല്ലെന്നാൽനിശ്ചയംമൃതിയെന്നും ।
ആഹവംചെയ്താൽമൃത്യുസംശയമെന്നുവരും ॥
അങ്ങിനെയുള്ളെടത്തുസംഗരന്തന്നെവെണം ।
ഇങ്ങിപ്പൊളപ്രകാരമാവശ്യംവന്നില്ലല്ലൊ ॥
നമ്മുടെരിപുക്കളാംകൌശികന്മാൎക്കുമിപ്പൊൾ ।
നമ്മെക്കാൾബലവീൎയ്യംവിത്തസമ്പത്തുമേറും ॥
എന്നതുകൊണ്ടുബകൊടത്തിന്റെധൎമ്മംകൈക്കൊ ।
ണ്ടൊന്നുമെഭാവിക്കാതെനിന്നുകൊണ്ടുനുക്രമാൽ ॥
സംഗതിവരുന്നെരംസിംഹധൎമ്മത്തെപൂണ്ടു ।
സംഗരെരിപുക്കളെസംഹരിക്കയുംചെയ്യാം ॥
വൎദ്ധനംരിപുക്കൾ്ക്കുതങ്ങൾ്ക്കുശക്തിക്ഷയം ।
ബുദ്ധികൊണ്ടിതുരണ്ടുമോൎക്കാതെപുറപ്പെട്ടു ॥
യുദ്ധത്തിനൊരുമ്പെട്ടുചെല്ലുന്നൊരവിവെകി ।
ക്കൌദ്ധത്യമ്മാറുമെന്നല്ലൂൎദ്ധ്വമായ്മണ്ടിപ്പൊരും ॥
വൈരികൾദൂരസ്ഥന്മാരെങ്കിലുമവരുടെ ।
ഗൌരവംനിലെപ്പിക്കുമുല്കൃഷ്ടന്മഹീപാലൻ ॥
എത്രയുംവികൃഷ്ടനായുള്ളവൻസമീപത്തെ ।
ശത്രുവെപ്പൊലുംജയിച്ചീടുവാനാളല്ലല്ലൊ ॥
ദൂരവെവന്നങ്ങുദിച്ചീടുന്നദിവാകരൻ ।
പാരിലെതിമിരങ്ങളൊക്കവെനീക്കീടുന്നു ॥
അല്പമാംപ്രദീപത്തെകത്തിച്ചാലടുക്കെയു ।
ള്ളന്ധകാരവുംനിഴൽപിടിച്ചുനില്ക്കെയുള്ളു ॥
ശത്രുക്കളുടെശക്തിവൎദ്ധിക്കുംകാലംധീരൻ ।
കുത്രചിൽക്ഷമിച്ചിരുന്നീടുകതന്നെനല്ലു ॥
തത്രവൈരികൾ്ക്കല്പന്താഴ്ചകാണുമ്പൊൾതന്റെ ।
മിത്രസമ്പത്തുകൂടിച്ചെന്നങ്ങുനേൎത്തീടെണം ॥
ധീരന്മാരായുള്ളൊരുമെദിനീപാലന്മാൎക്കു ।
ചാരന്മാർകണ്ണാകുന്നുദൂതന്മാർവദനവും ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/120&oldid=181017" എന്ന താളിൽനിന്ന് ശേഖരിച്ചത്