താൾ:CiXIV46b.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

100 ദ്വിതീയ തന്ത്രം.

ചന്തത്തിലൎത്ഥംഗ്രഹിച്ചെഫലംവരൂ ॥
അന്ധനായുള്ളവൻദീപംകരത്തിങ്കൽ ।
ഏന്തിനടന്നാൽവഴിയറിഞ്ഞീടുമൊ ॥
എന്തിന്നനെകംപറയുന്നുതാനെന്റെ ।
ബന്ധുവായെന്നെപ്പൊറുപ്പിക്കിലുത്തമം ॥
തങ്ങടെസ്ഥാനങ്ങൾവിട്ടുപൊകുന്നവ ।
ൎക്കെങ്ങുമെചെന്നാൽസുഖംവരത്തില്ലെടൊ ॥
ദന്തംനഖംകെശമിത്യാദിനല്ലൊരു ।
ചന്തമുണ്ടംഗെഷുചെൎന്നിരിക്കുംവിധൌ ॥
പെട്ടന്നുഗാത്രത്തിൽനിന്നുവിട്ടാലതു ।
തൊട്ടാൽകുളിക്കെണമെന്നുവന്നീലയൊ ॥
എന്നതുകെട്ടുപറഞ്ഞിതുമന്ദരൻ ।
തന്നുടെദിക്കുവെടിഞ്ഞുപൊയീടിലും ॥
തെല്ലുമ്മനദൊഷമില്ലാത്തപൂരുഷൻ ।
ചെല്ലുന്നദിക്കിൽസുഖിച്ചിരിക്കായ്വരും ॥
അന്നങ്ങളാകാശഗംഗാതടെനല്ല ।
പൊന്നുംസരൊജാകരത്തെത്യജിച്ചിങ്ങു ॥
മന്നിടന്തന്നിലെപ്പങ്കജപ്പൊയ്കയിൽ ।
തന്നെസുഖിച്ചുവസിക്കുന്നതില്ലെയൊ ॥
മന്ദത്വവുമ്മഹാവ്യാധിയുംസൎവ്വദാ ।
സുന്ദരീമാരുമായുള്ളസംസൎഗ്ഗവും ॥
ജന്മഭൂമിസ്നെഹമെന്നുള്ളതുമ്മഹാ ।
ദുൎമ്മൊഹികൾ്ക്കഭവിപ്പൂഹിരണ്യക ॥
ഉത്സാഹവുംനല്ലവിദ്യയുംബൊധവും ।
സത്സംഗമങ്ങളുംസൽക്കൎമ്മധൎമ്മവും ॥
ഇങ്ങിനെയുള്ളഗുണങ്ങൾതികഞ്ഞവ ।
ൎക്കെങ്ങുമെചെന്നാലുമല്ലലില്ലെതുമെ ॥
തന്നുടെദിക്കെന്നുമന്യദിക്കെന്നുമി ।
ദ്ധന്യരാംനിങ്ങൾ്ക്കഭെദമില്ലാദൃഢം ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/104&oldid=180998" എന്ന താളിൽനിന്ന് ശേഖരിച്ചത്