താൾ:CiXIV46b.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിതീയ തന്ത്രം. 101

എന്നതുകൊണ്ടുപറഞ്ഞുഞാൻമൂഷിക ।
നന്നിഹനമ്മൊടുകൂടെനിവാസവും ॥
മെഘത്തണലിലിരുന്നുസുഖിക്കയും ।
ശാകാദിസസ്യങ്ങൾകൊണ്ടുമൊദിക്കയും ॥
യൌവനമുള്ളൊരുനാരിയൊടൊന്നിച്ചു ।
നിൎവ്വെദഹീനംവിനൊദിച്ചിരിക്കയും ॥
അല്പകാലംകൊണ്ടുനാസ്തിയാമൊട്ടുംവി ।
കല്പമില്ലെന്നുധരിച്ചുകൊൾ്കഭവാൻ ॥
കാകൻപറഞ്ഞിതുസത്യംകഥിപ്പതിൻ ।
ഏകൻഭവാനെവകൂൎമ്മചൂഡാമണെ ॥
സത്തുക്കൾ്ക്കാപത്തുവന്നാൽനികത്തുവാൻ ।
സത്തുക്കൾതന്നെസമൎത്ഥരാകുംദൃഢം ॥
ആനക്കുഴിയിൽനിന്നാനയെക്കേറ്റുവാൻ ।
ആനയല്ലാതെപിന്നെകനുണ്ടാകുമൊ ॥
കുണ്ടുള്ളകായലുന്തൊടുമന്വെഷിച്ചു ।
കൊണ്ടുനടക്കുന്നമത്സ്യാദിജന്തുക്കൾ ॥
വെണ്ടുമ്മധുവുള്ള പുഷ്പങ്ങളിൽചെന്നു ।
വണ്ടുംമധുരസമുണ്ടുമെവീടുന്നു ॥
രാജഹംസങ്ങളുംരാജീവവൃന്ദത്തിൽ ।
ആജീവനാന്തംവസിക്കുന്നുമന്ദര ॥
എന്നതുപൊലെഹിരണ്യന്തവാന്തികെ ।
വന്നുവസിക്കുന്നുഞാനുമവ്വണ്ണമെ ॥


൪. ഘൊര പാശത്തിൽ പതിപ്പതിനു എന്തു കാരണം.

ഇത്ഥംപറഞ്ഞങ്ങിരിക്കുംദശാന്തരെ ।
ലുബ്ധകാസ്ത്രത്തെഭയപ്പെട്ടൊരുമൃഗം ॥
ചിത്രാംഗനെന്നുപെരായവൻവെഗെന ।
തത്രാഗമിച്ചൊരുനെരത്തുമന്ദരൻ. ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/105&oldid=180999" എന്ന താളിൽനിന്ന് ശേഖരിച്ചത്