താൾ:CiXIV46b.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിതീയ തന്ത്രം. 99

രൊഗംപിടിച്ചുവപുസ്സിന്റെവൎക്കത്തു ।
വെഗംക്ഷയിച്ചുപൊമെന്നകണക്കനെ ॥
ദെഹിയെന്നക്ഷരംചൊല്ലുംജനത്തിന്റെ ।
ദെഹത്തിൽനിന്നുമാറുമ്മഹാലക്ഷ്മിയും ॥
ലബ്ധമായുള്ളതിൽതൃപ്തിയില്ലാതുള്ള ।
ലുബ്ധനൊരിക്കലുംസൌഖ്യമില്ലാസഖെ ॥
അല്പമെന്നാലുംലഭിച്ചതിൽസന്തൊഷം ।
ഉല്പന്നമാകുന്നമാനുഷൻമാനുഷൻ ॥
ഇങ്ങിനെയുള്ളൊരുസന്തൊഷിയാമവൻ ।
എങ്ങുമെചെന്നാൽദുഃഖംവരാനില്ലെടൊ ॥
തോലുകൊണ്ടുപാദെചെരിപ്പുള്ളവനു ।
ഭൂലൊകങ്ങൾചൎമ്മസംഭൂതങ്ങളല്ലയൊ ॥
കിട്ടുന്നതിൽതൃപ്തിയുണ്ടെങ്കിൽമാനുഷൻ ।
ഒട്ടുമ്മനഃക്ലെശമില്ലെടൊമന്ദര ॥
എന്നതുകൊണ്ടുഞാനെപ്പൊഴുംവൈരാഗ്യം ।
എന്നുള്ളസൽഗുണംകൈക്കൊണ്ടുസാമ്പ്രതം ॥
ധൎമ്മമെതെന്നുചൊദിച്ചാനൊരുനരൻ ।
നിൎമ്മലംകാരുണ്യമെന്നതിനുത്തരം ॥
സൌഖ്യമെതെന്നുചൊദിച്ചതിനുത്തരം ।
മുഖ്യമ്മഹാവ്യാധികൂടാതെവൎത്തനം ॥
സാദ്ധ്യമെതെന്നുചൊദിച്ചതിനുത്തരം ।
സാധുസംസൎഗ്ഗെണവൈരാഗ്യസംഭവം ॥
ബൊദ്ധ്യമെതെന്നുചൊദിച്ചതിനുത്തരം ।
ബുദ്ധ്യാപരാല്പരവിജ്ഞാനമുത്തമം ॥
ശാസ്ത്രംഗ്രഹിച്ചതുകൊണ്ടുമതിയല്ല ।
ശാസ്ത്രൊക്തമാചരിക്കാതെഫലംവരാ ॥
എത്രയുംനല്ലകഷായമെന്നാകിലും ।
മാത്രംകുടിക്കാതെരൊഗംശമിക്കുമൊ ॥
ഗ്രന്ഥംകരത്തിലുണ്ടായാൽമതിയല്ല ।

13*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/103&oldid=180996" എന്ന താളിൽനിന്ന് ശേഖരിച്ചത്