താൾ:CiXIV46b.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

98 ദ്വിതീയ തന്ത്രം.

മൎത്ഥരായീടുമതില്ലാത്തപൂരുഷൻ ॥
വ്യൎത്ഥംശരീരംവഹിക്കുന്നുസൎവ്വംനി ।
രൎത്ഥമജ്ജീവന്റെജീവസന്ധാരണം ॥
നമ്മുടെഭിക്ഷാന്നഭൊജിയാംമൂഷികൻ ।
സ്വമ്മുനശിച്ചതുമൂലംപരവശൻ ॥
ദ്രവ്യമുണ്ടെങ്കിലെബന്ധുക്കളുണ്ടാവു ।
ദ്രവ്യമില്ലാത്തവനാരുമില്ലാഗതി ॥
ഭവ്യനെന്നാകിലുംദിവ്യനെന്നാകിലും ।
ദ്രവ്യമില്ലാഞ്ഞാൽതരംകെടുംനിൎണ്ണയം ॥
ഏവംപറയുന്നസന്യാസിയെചെന്നു ।
സെവിച്ചുജീവനംരക്ഷിക്കദുൎഘടം ॥
മറ്റൊരുദിക്കിനുപൊകായ്കിൽനമ്മുടെ ।
മാറ്റിത്വമിപ്പൊഴൊഴികയില്ലെന്നുഞാൻ ॥
തെറ്റന്നുചിന്തിച്ചുറച്ചുപുറപ്പെട്ടു ।
മുറ്റുംഭവാനെസമാശ്രയിച്ചെനഹം ॥
പൊയ്യല്ലിരപ്പാളിയായാൽമഹാകഷ്ടം ।
അയ്യൊമരിച്ചെങ്കിലാപത്തൊഴിഞ്ഞിതു ॥
കയ്യുംപരത്തിപ്പിടിച്ചങ്ങുയാചനം ।
ചെയ്യുന്നദീനത്വമൊൎത്താൽജ്വലിക്കുന്ന ॥
തീയ്യിൽപതിച്ചുശരീരംദഹിപ്പിക്കും ।
ൟയൽകുലത്തിൽപിറക്കതന്നെസുഖം ॥
കണ്ടഭൊഷ്ക്കൊക്കവെജല്പിക്കയെക്കാട്ടിൽ ।
മിണ്ടാതൊരെടത്തിരിക്കതന്നെഗുണം ॥
കണ്ടപെണ്ണുങ്ങളെദൊഷപ്പെടുക്കയിൽ ।
ഷണ്ഡനായിട്ടുപിറക്കതന്നെശുഭം ॥
ബൌദ്ധനെസ്സെവിച്ചുജീവിക്കയെക്കാട്ടിൽ ।
ഊൎദ്ധ്വംവലിച്ചുമരിക്കതന്നെശുഭം ॥
ചെമ്മെദരിദ്രനായുത്ഭവിക്കെകാട്ടിൽ ।
അമ്മെക്കുഗൎഭംസ്രവിക്കതന്നെഗുണം ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/102&oldid=180991" എന്ന താളിൽനിന്ന് ശേഖരിച്ചത്