താൾ:CiXIV46b.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിതീയ തന്ത്രം. 97

ഭാവിച്ചുചണ്ഡാലിമാതാവിനൊടങ്ങു ।
ചൊദിച്ചുമെല്ലെഗൃഹസ്ഥന്ദ്വിജൊത്തമൻ ॥
എങ്ങുപൊവാന്തുടങ്ങുന്നുനീയെന്നവൻ ।
എള്ളു മാറാൻഗമിക്കുന്നുഞാനെന്നവൾ ॥
അങ്ങനെയല്ലഞാൻബൊധിച്ചുമറ്റൊരു ।
സംഗതികൂട്ടുവാൻപൊകുന്നുവെന്നവൻ ॥
എന്നതുകൊണ്ടിഹമൂഷികന്റെസ്ഥിതി ।
ക്കന്യംപ്രയൊജനമുണ്ടെന്നുനിൎണ്ണയം ॥
ഇത്ഥമ്പറഞ്ഞുഖനിത്രെണഭൂതലെ ।
കുത്തിക്കുഴിച്ചൊരുനെരത്തുകാണായി ॥
നമ്മുടെവക്കൽപ്രയത്നെനലബ്ധമാം ।
സ്വമ്മുള്ളതൊക്കെകരസ്ഥമാക്കീടിനാൻ ॥
അന്നുതുടങ്ങിദരിദ്രനായെഷഞാൻ ।
ഇന്നുംനിലെക്കുവന്നില്ലെടൊമന്ദര ॥
അഷ്ടിയില്ലായ്കകൊണ്ടെന്റെശരീരവും ।
പുഷ്ടിയില്ലാതെയാമെന്തുചെയ്യാവതും ॥
വൃഷ്ടിയില്ലാഞ്ഞാൽനദികളുംവറ്റീടും ।
ഇഷ്ടിയില്ലാഞ്ഞാൽദ്വിജന്മാരിളപ്പെടും ॥
തുഷ്ടിയല്ലാഞ്ഞാൽമനുഷ്യന്മഹാജളൻ ।
കൃഷ്ടിയില്ലാഞ്ഞാൽവിളവുകുറഞ്ഞുപൊം ॥
യഷ്ടിയില്ലാഞ്ഞാൽനടക്കുമൊവൃദ്ധരും ।
സൃഷ്ടിയില്ലാഞ്ഞാൽപ്രജകളുണ്ടാകുമൊ ॥
പട്ടിയില്ലാഞ്ഞാൽഗൃഹത്തിന്നുറപ്പില്ല ।
ചെട്ടിയില്ലാഞ്ഞാൽമുഴക്കുമൊവാണിഭം ॥
കുട്ടിയില്ലാഞ്ഞാൽപശുക്കൾകറക്കുമൊ ।
ചട്ടിയില്ലാഞ്ഞാൽദരിദ്രൻപചിക്കുമൊ ॥
കേട്ടുചൂഡാകൎണ്ണനാകുന്നസന്യാസി ।
കെവലന്താനെപറയുന്നവാൎത്തകൾ ॥
അൎത്ഥമുണ്ടെങ്കിൽസമസ്തജന്തുക്കൾസ ।

13

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/101&oldid=180989" എന്ന താളിൽനിന്ന് ശേഖരിച്ചത്