താൾ:CiXIV46b.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

96 ദ്വിതീയ തന്ത്രം.

താനെചുമന്നുനടന്നുപൊകുംവിധൌ ॥
വമ്പനായുള്ളൊരുപന്നിയെകണ്ടുന ।
ല്ലമ്പുപ്രയൊഗിച്ചനെരമപ്പന്നിയും ॥
വേടനെച്ചാടിക്കടിച്ചുകൊന്നാശുതാൻ ।
കൂടെപ്പതിച്ചുമരിച്ചുവീണീടിനാൻ ॥
ദംഷ്ട്രികനെന്നുനാമത്തെധരിച്ചൊരു ।
ക്രൊഷ്ടാവുമപ്പൊളവിടെക്കുവന്നിതു ॥
ഇന്നെക്കുഭക്ഷണംവേടന്റെവിഗ്രഹം ।
പിന്നെനാളെക്കുമൃഗത്തിന്റെഭക്ഷണം ॥
പന്നിയെക്കൊണ്ടുമറ്റന്നാളുമിങ്ങിനെ ।
തിന്നീടുമാറെന്നുറച്ചുമനക്കാമ്പിൽ ॥
ഇന്നിനിപ്രാതല്ക്കുവില്ലിന്റെഞാണിതു ।
നന്നെന്നുകല്പിച്ചുചെന്നുകടിച്ചുടൻ ॥
കുത്തിക്കുഴിയെക്കുലച്ചവിൽജ്യാവിന്മെൽ ।
എത്തിക്കടിച്ചവൻഖണ്ഡിച്ചനെരത്തു ॥
വില്ലിന്മുനകൊണ്ടുമാറത്തുനല്ലൊരു ।
തല്ലുകൊണ്ടപ്പൊഴെചത്തുവീണീടിനാൻ ॥
എന്നതുകൊണ്ടുപറഞ്ഞുഞാൻബ്രാഹ്മണി ।
അന്നന്നുകൃത്യംകഴിച്ചെചിതംവരൂ ॥
എള്ളൊടുകൂടെപ്പചിച്ചീടുമൊദന ।
മെല്ലൊകൃസാരമെന്നുള്ളൊരുസാധനം ॥
ആയതിന്നുതിലംകുത്തിത്തൊലികള ।
ഞ്ഞായവണ്ണം‌നീയുണക്കീടെണംപ്രിയെ ॥
പിറ്റെദ്ദിനമവളെള്ളുകത്തിച്ചേറി ।
മുറ്റത്തുണക്കുവാൻചിക്കിനില്ക്കുംവിധൌ ॥
കുക്കുടംവന്നുതൊട്ടങ്ങുമിങ്ങുംചിന്തി ।
ദുൎഘടമാക്കിച്ചമച്ചൊരനന്തരം ॥
ശൊധനചെയ്യാത്തൊരെള്ളുകൊടുത്തങ്ങു ।
ശൊധനചെയ്തനിലത്തെവാങ്ങീടുവാൻ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/100&oldid=180985" എന്ന താളിൽനിന്ന് ശേഖരിച്ചത്