താൾ:CiXIV46b.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിതീയ തന്ത്രം. 95

എങ്ങിനെസംഗതിയെന്നുചൂഡാകൎണ്ണൻ *।
എങ്കിലൊകെട്ടുകൊൾ്കെന്നുബൃഹൽസ്ഫിക്കു ॥

*സംസ്കൃതത്തിൽ അവന്റെ പെർ താമ്രചൂഡൻ എന്നതു.

ഇരുവൎക്കും തൎക്കം ഉണ്ടായപ്പൊൾ മഠാശ്രയത്തിനാൽ നരക പ്രാപ്തിഉണ്ടെ
ന്നൊരുവൻ പറഞ്ഞു.

നരകായമതിസ്തെചെൽപൌരൊഹിത്യംസമാചരവൎഷം‌യാവൽകിമന്യെ
നമഠചിത്യാദിനത്രയം.

൩. അന്യമായിട്ടൊരു കാരണം.

സ്ത്രീ എള്ളു കൊടുത്തു എള്ളു മേടിച്ചതു.

ഞാനൊരുവിപ്രന്റെമന്ദിരെചെന്നുടൻ ।
സ്നാനവുംചെയ്തുവസിക്കുംദശാന്തരെ ॥
ചൊന്നാൻഗൃഹസ്ഥൻഗൃഹണിയൊടിങ്ങൊട്ടു ।
വന്നാലുമൊന്നുണ്ടുവെണ്ടുനമുക്കെടൊ ॥
നാളക്കറുത്തവാവൂട്ടുവാനൊന്നുര ।
ണ്ടാളെക്ഷണിച്ചേച്ചുപോന്നുഞാനിന്നെടൊ ॥
എള്ളു പുല്ലാജ്യഭൊജ്യാദിസംഭാരങ്ങൾ ।
എല്ലാംവഴിപൊലെസംഭരിച്ചീടുക ॥
ചൊല്ലിനാളപ്പൊൾഗൃഹണിയുംനമ്മുടെ ।
ഇല്ലത്തൊരുവസ്തുവില്ലാസംഭാരങ്ങൾ ॥
കൊപംകലൎന്നുചൊന്നാൻദ്വിജൻനിന്നുടെ ।
ലൊഭംചിതമല്ലപോടിവിലക്ഷണെ ॥
അന്നന്നുകൃത്യംകഴിക്കെണമല്ലാതെ ।
പിന്നെക്കുനാളെക്കുമറ്റന്നാളെക്കെന്നും ॥
അങ്ങിനെസംഭരിക്കുന്നമൎത്യനുമെൽ ।
എങ്ങിനെകൎമ്മമെന്നാരാനറിഞ്ഞിതൊ ॥
പണ്ടൊരുകാട്ടാളനസ്ത്രവുംചാപവും ।
കൊണ്ടുപുറപ്പെട്ടുകാടുപുക്കീടിനാൻ ॥
മാനിനെശസ്ത്രംപ്രയൊഗിച്ചുകൊന്നുടൻ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/99&oldid=180984" എന്ന താളിൽനിന്ന് ശേഖരിച്ചത്