താൾ:CiXIV46.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൩

ഖ്യമൊ ശിംശുമാരസഖെ– കപടമതിജലചരനുമവനൊടുകഥി
ച്ചുമെകാന്തെക്കുദെഹ സൌഖ്യന്നാസ്തി വാനരാ– ഉദരമതിലതി
കഠിനമനിശമൊരു വെദന– ഊണുമില്ലിപ്പൊളുറക്കവുമില്ലഹൊ–
അതിനു ചിലപൊടികളഥഗുളികകൾ കഷായമൊആശു വൈ
ദ്യന്മാർ വിധിച്ചില്ലയൊ സഖെ–അതിവിഷമമതിനുടയ ശമനക
രമൌഷധം– അങ്ങാടി തന്നിലും കിട്ടാത്തസാധനം– കപിയുട
യ ഹൃദയഫലമൊരു പലമശിക്കാതെ കായരൊഗം ശമിക്കല്ല
പൊൽവാനരാ– സഖിയുടയവചനമിതിസപദിബത കെൾക്കയാ
ൽ സാരംഗ്രഹിച്ചു വിചാരിച്ചു വാനരം– ശിവനുടയചരണമിഹ
ശരണമധുനാശഠൻ ശിംശുമാരഞ്ചതിപ്പാന്തുടങ്ങുന്നുമാം–
അപരനൊരു കപിയുമിഹനഹിമമവധം നൂനം ആഗതംദൈവ
മെ കാത്തുകൊള്ളെണമെ– ഇവനുടയഹൃദയമതി കഠിനമിതി
ഹന്ത ഞാൻ ഇത്രനാളും ഗ്രഹിക്കാതെ പൊയെന്തഹൊ– വി
പിനഭുവിതവമിയലുമൃഷികളെയുമാൎക്കുമെ വിശ്വസിപ്പാന്മെലാ പി
ന്നെയെന്തന്യനെ– കരളിടയിലധികശമഗുണമുടയമൎത്യനു
കാനനം വെണമെന്നുണ്ടൊ തപസ്സിനു– നിജഭവനമതിലുമി
ഹ നിയമഗുണമുള്ളവൻ നിത്യംഭജിച്ചുമൊക്ഷം വരുത്തീടുവൊ
ൻ– ഹൃദയമതിലമിതഗുണമുതുകിമപിനാസ്തിയാം– ഇദ്ദെഹമെത്ര
യും മൂഢൻ മഹാജളൻ– മമ മനസികപടമതുനഹിനഹികിനാവി
ലും മത്സ്വാമി നമ്മെചതിക്കയില്ലീശ്വരൻ– ഒരു കപടമിവനൊടി
ഹകിമപികഥയാമി ഞാൻ– ഓൎത്തു കൊണ്ടെവം പറഞ്ഞു ബലീ
മുഖൻ– കമനിയുടെ ഗദമതിനു കപിഹൃദയമൌഷധം കല്പിതം
മുന്നമെ ചൊല്ലാഞ്ഞ തെന്തെടൊ– വനവിടപിയുടെ മുകളിൽ
മമഹൃദയമങ്ങു ഞാൻ വെച്ചെച്ചു പൊന്നു ഞാനെന്തുചെയ്യാമി
നി– പ്രഥമമിതുകിമപിമമനഹികഥിതം എങ്കിലും പ്രസ്ഥാനകാ
ലത്തും എന്തുചൊല്ലാഞ്ഞുനീ– കപിയുടയകപടമൊഴികനിവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/129&oldid=194728" എന്ന താളിൽനിന്ന് ശേഖരിച്ചത്