താൾ:CiXIV46.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨

തുകിമപിവിരവൊടു ലഭിച്ചെങ്കിൽ– അപ്പൊഴെ രൊഗം ശമിക്കു
മെന്നുക്തവാൻ– സഖിയുടയ കപടമൊഴിവടിവിനൊടു കെട്ടുട
ൻ സഞ്ചിന്തനം ചെയ്തു ശിംശുമാരന്തദാ– അവരമൊരു കപി
ഹൃദയമതിനു ബലിവൎദ്ദനനല്ലാതെ മറ്റൊരുമൎക്കടൻ നാസ്തിമെ–
അവനുടയനിധനമതു ശിവശിവമഹാകഷ്ടമത്യന്ത ബന്ധുമെ
ശുദ്ധൻ ബലീമുഖൻ–തരുണിയുടെ തനുവിനകളൊഴിവതിനു
വെണ്ടീട്ടു തന്നുടെ ബന്ധുവെ കൊല്ലുന്ന തെത്രയും അധമമൊ
രുവിധമധികദുരിതഫലമെങ്കിലും ആയതു ചെയ്തെന്നു വന്നു
കൂടിദൃഢം– മികവിനൊടു മനസിസുഖമുതകിനകളത്രവും മിത്രവും
തമ്മിൽ വിശെഷമുണ്ടായ്വരും– നിജതരുണിയുടെ ഹരണമതു ബ
തനിമിത്തമായി നിഗ്രഹിപ്പിച്ചു സുഗ്രീവനും ബാലിയെ– പ്രണയി
നിയില നിശമൊരുകനിവുടയ പൂരുഷൻ പ്രാണിഹിംസെക്കുമ
ടിക്കയില്ലെതുമെ–

ഇതിമനസികരുതിജളകുമതിജലജന്തുതാനിഷ്ടനാം കീ
ശനെപ്രാപിച്ചു മെല്ലവെ– കപിവരനുമവനുടയവരവുമവലൊ
കയൻ കല്യാണവാൎത്തയും ചൊദിച്ചുസാദരം– ജലചരനുമവ
നൊടഥകപടമിദമൂചിവാൻ– ജന്തുക്കൾ ബന്ധുക്കളന്യൊന്യമിങ്ങി
നെ വിധി വിഹിതമനവധിക സുഖസഖിസമാഗമം വെർപെടു
ന്നെരം മഹാദുഃഖമായ്വരും– മമതരുണിയുടെ മതിയിലധികതരമാ
ഗ്രഹം മൎക്കടാധീശ്വരനിന്മുഖം കാണുവാൻ– വരികമമവപുഷി
ഖലു സുഖമൊടുവസിക്കനീ– വാനര നിന്നെവഹിക്കുന്നതുണ്ടുഞാ
ൻ– മമഭവനപിചമമകമനിയുടെ രൂപവും മാനിച്ചു കൊണ്ടുപൊ
രെണം സഖെഭവാൻ– പരിചിനൊടു കപിവരനുമുപരിജലജ
ന്തുതൻ പൃഷ്ഠെകരെറിവഹിച്ചൊരനന്തരം– നിജവപുഷികപി
വരനെവിരവെടുവഹിച്ചുടൻ നീന്തിത്തിരിച്ചിന്തുശിംശുമാരന്തദാ–
കപിവരനുമവനൊടഥകിമപിഗിരമൂചിവാൻ– കാന്തെക്കുസൌ

16.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/128&oldid=194731" എന്ന താളിൽനിന്ന് ശേഖരിച്ചത്