താൾ:CiXIV46.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪

നൊടുകെട്ടവൻ കാൎയ്യമെന്നൊൎത്തു മഹാജളഞ്ചൊല്ലിനാ
ൻ– അതിസുഭഗ കപിവൃഷഭതവഹൃദയമത്തിമെൽ അങ്ങു
വെച്ചെച്ചുപൊന്നെങ്കിലങ്ങൊട്ടു താൻ വിരവിനൊടു ഗമനമി
ഹസമുചിതമയെസഖെ– വിക്രമാംഭൊധെ തിരിച്ചു നാം പൊ
കെടൊ– അഥസപദിപുനരപിചകടലുടെതടെനിൽക്കുമത്തി
മെൽ ചെന്നുകരെറി കപീന്ദ്രനും– ബലിവദനത്സടുതിതവ ഹൃ
ദയമതു കൊണ്ടു നീ വന്നാലുമെന്നുര ചെയ്തു ജലചരൻ– നിപുണ
മതികപിവരനുമവനൊടിദമൂചിവാൻ– നിന്നെകണക്കെ മഹാ
ഭൊഷനല്ല ഞാൻ– ഗഹനഭുവിപുനരവിചഗമനമതു കാരണം
ഗൎദ്ദഭത്തെപൊലെ ചാകയില്ലെഷ ഞാൻ– അതുകഥയ കനി
വൊടിതിജലചരനുമൂചിവാൻ അക്കഥാകെട്ടാലുമെന്നു കപീ
ശ്വരൻ–

(2.ഹൃദയമില്ലാത്തകഴുത.)

ഗഹനഭുവിമരുവുമൊരു ഗജരിപുമൃഗാധിപൻ ഗൊമാ
യുവാം തന്റെ ഭൃത്യനൊടുക്തവാൻ– കുരുകിമപി
മ മരുചിതമതിചതുര ജംബുക– കുക്ഷിരൊഗം കൊണ്ടു
പാരം വലഞ്ഞു ഞാൻ– ഗജരുധിരജനിതമിതി കഥയതി
ചികിത്സകൻ– ഗൎദ്ദഭത്തെക്കൊന്നുതിന്നെ ശമം വരൂ– കഴുത
യുടെരുദിതമിഹവന ഭുവി നമുക്കഹൊ കാണ്മാനുമില്ലകെൾ്പാനു
മില്ലെങ്ങുമെ– വരികരികിലയിസുഭഗ കഴുതയുടെ മാംസത്തെ
വല്ലെടവും ചെന്നു കൊണ്ടുവാനീസഖെ– ഹരിവരനെ നിമിഷ
മൊടു തൊഴുതസൃഗാലവും അങ്ങാടിയിൽ ചെന്നു രാത്രികാ
ലെമുദാ രജകനുടെ കഴുതയൊടു രഹസിചിരമൂചിവാൻ– രാജ
സെവെക്കു മൊഹന്നിണക്കില്ലയൊ– രജകനുടെ വസനഭര
മനവധിവഹിച്ചു നീ രാപ്പകൽ ദുഃഖിക്കവെണ്ടെടൊരാ സഭാ–
ഭയരഹിതമിഹവരികഹരിനൃപതി സന്നിധൌ ഭക്ഷണത്തി
ന്നെത്ര സൌഖ്യംദിനെദിനെ– അശനമപിവസനമപിസക

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/130&oldid=194726" എന്ന താളിൽനിന്ന് ശേഖരിച്ചത്