താൾ:CiXIV46.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൭

വനാക്കിവെച്ചാൽ ഭദ്രമായ്വരത്തില്ലാ– വൃദ്ധവായസത്തിന്റെ
വാക്കുകൾ കെട്ടനെരം ബദ്ധസന്തൊഷം പക്ഷിക്കൂട്ടങ്ങൾ പ
റഞ്ഞിതു– ധ്വാംക്ഷവൃദ്ധന്റെ വാക്യമൊക്കവെ പരമാൎത്ഥം–
കാംക്ഷയില്ലഭിഷെകം കൌശികത്തിനെചെയ്വാൻ– വെഗ
മിസ്സംഭാരങ്ങൾ കൊണ്ടങ്ങു പൊയ്ക്കൊണ്ടാലും– യൊഗവും പി
രിഞ്ഞാലും കൌശികനീയും പൊക– ബുദ്ധിയും കെട്ടുവൈ
രം മുഴുത്തൊരുലൂകവും വൃദ്ധകാകനൊടുരചെയ്തിതു കൊപ
ത്തൊടെ– എന്തൊരു ദൊഷഞ്ചെയ്തെനിന്നു ഞാൻ നിണ
ക്കെടൊ– ചിന്തിതം കാൎയ്യംമുടക്കീടുവാനെന്തുമൂലം– അമ്പുകൊ
ണ്ടുള്ള വൃണം കാലത്താൽനികന്നീടും കൊമ്പുകൾ കണ്ടിച്ചാ
ലും പാദപംകിളുൎത്തീടും– കാട്ടുതീവെന്താൽ വനംപിന്നെയും
തെഴുത്തീടും– കെട്ടുകൂടാതവാക്കാമായുധം പ്രയൊഗിച്ചാൽ ക
ൎണ്ണങ്ങൾക്കകമ്പുക്കുപുണ്ണായാലതുപിന്നെ പൂൎണ്ണമായി ശമി
ക്കയില്ലൊട്ടുനാൾ ചെന്നാൽപൊലും– എന്നെല്ലാമുരചെയ്തു
കൌശികൻ നടകൊണ്ടാൻ– അന്നു തൊട്ടുണ്ടായൊരു
വൈരമെത്രയും ഘൊരം– തങ്ങളിൽ കാകൊലൂകന്മാൎക്കതു
ശമിക്കയില്ലിങ്ങിനെ ചിരംജീവി പറഞ്ഞു കൂപ്പീടിനാൻ–

മെഘവൎണ്ണനുമുരചെയ്തിതു മഹാത്മാവെ– കാകമന്ത്രീ
ശ ഭവാനാകുലന്മാരായുള്ള കാകന്മാൎക്കൊരു ജയം കിട്ടുവാ
നുപായത്തെ വൈകാതെ രാത്രിവരും മുന്നമെ ചിന്തിക്കെ
ണം– ഉക്തവാൻ ചിരംജീവിസന്ധിവിഗ്രഹം രണ്ടും യുക്തമ
ല്ലെന്നു വന്നാൽ പിന്നെനാലുണ്ടുനയം– എന്നതിൽ യാനം
ബലവാന്മാരിൽ വൃഥാഫലം– തന്നുടെ നാശംഫലം ആസനം
പ്രയൊഗിച്ചാൽ– ആശ്രയിച്ചിട്ടു വെണം വൈരിഷ്ഠദ്വൈധീ
ഭാവം– ആശ്രയം തന്നെമുന്നം ചെയ്കയെന്നെന്റെ പക്ഷം–
ജീവനെ ത്യജിച്ചിട്ടുമാശ്രയം കൊണ്ടുകാൎയ്യം കെവലം സാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/113&oldid=194747" എന്ന താളിൽനിന്ന് ശേഖരിച്ചത്