താൾ:CiXIV46.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬

കപടമില്ലെന്നു ഞാൻ അറിയുന്നു– വാശ്ശതും കണ്ടാൽ കാ
ണാമീശ്വരനല്ലൊസാക്ഷി– വിശ്വസിക്കരുതെന്നു നമ്മുടെ
പക്ഷംസഖെ– ഇങ്ങിനെ പറഞ്ഞു കൊണ്ടായവർ ഇരിവരും
തങ്ങളിലൊരുമിച്ചു യമുനാ തീരെചെന്നു– ധൂൎത്തനാം ദധിക
ൎണ്ണനെന്നുള്ളമാൎജ്ജാരനെ പാൎത്തുകണ്ടടിമലർ വന്ദിച്ചുനി
ന്നീടിനാർ– കണ്ണുകൾ തുറന്നു നൊക്കീടിനാൻ ദധികൎണ്ണൻ
കൎണ്ണങ്ങൾ വഴിപൊലെ കെൾക്കയില്ലെനിക്കെടൊ– അന്തി
കെ വന്നുകാൎയ്യം ചൊല്ലുവിൻ– ധൎമ്മാധൎമ്മം ചിന്തിയാതൊരു കാ
ൎയ്യം കല്പിക്കില്ലെടൊ ഞാനും– ധൎമ്മത്തെ ദ്വെഷിച്ചെങ്കിൽ ധൎമ്മ
വുംദ്വെഷിച്ചീടും– ധൎമ്മത്തെ രക്ഷിച്ചെങ്കിൽ ധൎമ്മവും രക്ഷിച്ചീ
ടും– ധൎമ്മത്തെ വഴിപൊലെ സെവിക്കുന്നവർകളെ ധൎമ്മമെ
ന്നുള്ള ദൈവംപാലനംചെയ്യുംദൃഢം– മറ്റുള്ള ബന്ധുക്കളി
ദ്ദെഹമുള്ളന്നെയുള്ളു– മുറ്റുമിദ്ധൎമ്മ ബന്ധുചത്താലും കൂടെ
പ്പൊരും– പ്രാണിഹിംസനത്തൊളം അധൎമ്മമ്മറ്റൊന്നില്ല–
പ്രാണരക്ഷണത്തൊളം ധൎമ്മവും മറ്റൊന്നില്ല–മാതാവെപ്പൊ
ലെപരസ്ത്രീകളെക്കണ്ടീടെണം– മാടൊടുപൊലെ പരദ്ര
വ്യത്തെക്കല്പിക്കെണം– തന്നെപ്പൊൽ മറ്റുള്ളൊരെക്കൂട
വെ കാണുന്നവൻ ധന്യപൂരുഷനെന്നു ചൊല്ലുന്നു മഹത്തു
ക്കൾ– ധൎമ്മമീവണ്ണം പറയുന്നൊരുമാൎജ്ജാരനെ ധൎമ്മവാനിവ
നെന്നു വിശ്വാസമുണ്ടാകയാൽ– പക്ഷിയും ശശകനുമന്തികെ
ചെന്നനെരം– തൽക്ഷണം പിടിപെട്ടുമാൎജ്ജാരന്മഹാപാപി–
രക്ഷണം മൊഹിച്ചങ്ങു ചെന്നവർകളെക്കൊന്നു– ഭക്ഷണം
കഴിച്ചവൻ പിന്നെയും തപഞ്ചെയ്താൻ– അത്തൊഴിലെല്ലാം
കണ്ടുദൈവമെ അയ്യൊ എന്നു ചിത്തത്തിലുറപ്പിച്ചു ഞാനുമി
ങ്ങൊട്ടുപൊന്നു–

എന്നതു കൊണ്ടുചൊന്നെൻ ക്ഷുദ്രനാമുലൂകത്തെമന്ന

14.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/112&oldid=194748" എന്ന താളിൽനിന്ന് ശേഖരിച്ചത്