താൾ:CiXIV46.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮

ധിക്കുന്നെൻ ഇന്നുരാത്രിയിൽ തന്നെ– വഞ്ചനപ്രവരന്മാർ
വൈരികളുലൂകന്മാർ കിഞ്ചനപ്രയാസമുണ്ടാശ്രയിപ്പാനും വി
ഭൊ– ഇഷ്ടിക്കുവെണ്ടി ദ്വിജൻ കൊണ്ടന്നമെഷത്തിനെ പട്ടി
യെന്നാക്കിത്തീൎത്തു ദുഷ്ടന്മാർ പലർകൂടി– എങ്ങിനെയതെ
ന്നു ചൊദിച്ചിതു മെഘവൎണ്ണൻ സംഗതി പറഞ്ഞീടാമെന്നങ്ങു
ചിരംജീവി–

(5. ധൂൎത്തന്മാർ ഒർആടിനെ നായാക്കിയ പ്രകാരം.)

നാട്ടിലെപ്പുഷ്ടിക്കിഷ്ടി ചെയ്വതിനൊരുവിപ്രൻ ആട്ടി
നെ കൊണ്ടുങ്കൊണ്ടു പൊരുന്നമാൎഗ്ഗന്തന്നിൽ ദു
ഷ്ടന്മാരൊരുകൂട്ടം നായന്മാരതുകണ്ടു ശിഷ്ടനാം ദ്വി
ജെന്ദ്രനെച്ചതിപ്പാൻ വട്ടംകൂട്ടി– തങ്ങളിൽ പറ
ഞ്ഞൊത്തുമാൎഗ്ഗത്തിന്നിടെക്കിടെ തങ്ങടെ കൂട്ടം പലദിക്കിലും
പാൎത്തീടുവാൻ അന്തണൻ വരും മുമ്പെ തത്ര തത്ര ചെന്നവ
രന്തികെമരമ്മറഞ്ഞൊളിച്ചു മെവീടിനാർ– ആയതിലൊരു
ഭടൻ വിപ്രനെച്ചെന്നുകൂപ്പി–നായിനെക്കൊണ്ടങ്ങെഴുന്നെ
ള്ളന്നതെന്തെ പൊറ്റി– ഉത്തരം പറയാതെ വിപ്രനും നട
കൊണ്ടു– സത്വരം പൊകുന്നെരം മറ്റൊരു ഭടൻ വന്നു പട്ടിയെ
ക്കെട്ടികൊണ്ടുപൊകുന്നതെന്തെന്നവൻ– പട്ടിയല്ലെന്നു വിപ്ര
ൻ പിന്നെയും നടകൊണ്ടു– ആവഴിവരുന്നെരം മറ്റൊരു
നായർവന്നു– ശ്വാവിനെ കെട്ടിക്കൊണ്ടു പൊകുന്നൊ എ
ന്നുചൊന്നാൻ– ഇങ്ങിനെ മാൎഗ്ഗെ മാൎഗ്ഗെ വന്നവരെല്ലാം ശ്വാ
വെന്നിങ്ങിനെ പലർപറയുന്നതു കെട്ടു വിപ്രൻ– കണ്ടവരെ
ല്ലാം ശ്വാവെന്നല്ലാതെ ചൊല്ലുന്നില്ല ചെണ്ടകൊട്ടിച്ചു നമ്മെ
ക്കഷ്ടമങ്ങാടിക്കാരൻ– ഒന്നുരണ്ടാളല്ലിപ്പൊൾ വന്നുകാണു
ന്നൊരെല്ലാം ഒന്നുപൊലുരചെയ്താൽ വിശ്വസിക്കയെ ഉ
ള്ളു– ഇത്തരം വിചാരിച്ചു വിപ്രനങ്ങജത്തിനെ സത്വരമു
പെക്ഷിച്ചു ചെന്നുതന്നില്ലം പുക്കു– പെട്ടന്നുനായന്മാരുമൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/114&oldid=194746" എന്ന താളിൽനിന്ന് ശേഖരിച്ചത്