താൾ:CiXIV38.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

൩൫.,പുറജാതികളിൽനിന്നുംയഹൂദരിൽനിന്നുമുള്ള
ക്രിസ്ത്യാനരുടെഭെദംതീൎന്നപ്രകാരം.

പൌലിന്റെതടവുതീൎന്നുചിലസംവത്സരങ്ങൾകഴിഞ്ഞശെഷംഅ
വനുംപെത്രുവുംനെരൊകൈസരിന്റെഉപദ്രവങ്ങളാൽയെശു
നാമംനിമിത്തംഒരാണ്ടിൽതന്നെമരിച്ചു—അതിന്നുമുമ്പെഹെ
രൊദ്അന്തിപ്പഎന്നയഹൂദരാജാവ്‌യൊഹന്നാന്റെസഹൊദര
നായയാക്കൊബ്എന്നുംഹല്ഫായുടെപുത്രനായയാക്കൊബെന്നും
പെരായരണ്ടുഅപൊസ്തലരെകൊന്നിരുന്നു—ജാതികളിലെക്രീ
സ്തുസഭക്കാർതങ്ങളുടെപൂൎവ്വദെവകളെനിരസിച്ചുതള്ളുകകൊ
ണ്ടുംയഹൂദരിലെവിശ്വാസികൾവെദപ്രമാണംആചരിക്കായ്ക
കൊണ്ടുംമറ്റെജനങ്ങൾഅവരെകള്ളന്മാരെന്നുംമാത്സരി
കന്മാരെന്നുംവിചാരിച്ചുഅകാരണമായിഉപദ്രവിച്ചുനശിപ്പി
പ്പാൻഭാവിച്ചപ്പൊൾയെശുതന്റെവാഗ്ദത്തപ്രകാരംവെ
ദനയിലുംമരണത്തിലുംസമാധാനവുംനിത്യജീവനിശ്ചയവും
കൊടുത്തുഉറപ്പിച്ചുഎല്ലാവരെയുംഒന്നിച്ചുചെൎപ്പാൻസ്നെഹംവ
ൎദ്ധിപ്പിച്ചുസകലഭെദങ്ങളെയുംനീക്കിയയഹൂദൎക്കുംജാതികൾ്ക്കുമു
ള്ളനടുച്ചുവരിനെഇടിച്ചുകളഞ്ഞുഎല്ലാവൎക്കുംഒരുകൎത്താവും
ഒരുവിശ്വാസവുംഒരുഭാഗ്യവുംഉണ്ടെന്നുസ്ഥിരനിശ്ചയംവരു
ത്തുകയുംചെയ്തു—എന്നാറെപലരുംമൊശയുടെയുംസ്വജാതിക്കാ
രുടെയുംമൎയ്യാദകളെആചരിച്ചുംപുറജാതികളിലെക്രീസ്ത്യാന
രൊടുനിങ്ങളുംഅപ്രകാരംചെയ്യണെമെന്നുംചെയ്യാഞ്ഞാൽരക്ഷ
വരികയില്ലഎന്നുംപറഞ്ഞുവന്നതുമല്ലാതെഅഥെനകൊരിന്ത
മുതലായപട്ടണങ്ങളിൽപുറജാതികളിലെക്രീസ്ത്യാനർവിശ്വാ
സത്തൊടെവിപരീതമല്ലാത്തതുഎന്തെങ്കിലുംചെയ്യാമെന്നുപൌ
ലിന്റെവചനംനിസ്സാരമാക്കിലൊകമൎയ്യാദകൾപലതുംആചരി
ച്ചതുകൊണ്ടുവിശ്വാസംകുറഞ്ഞുസഹൊദരൎക്കഇടൎച്ചവരുത്തുക
യുംചെയ്തു—വിശ്വാസത്താൽഎല്ലാവരെയുംഒന്നാക്കുവാൻജാഗരി
ച്ചുകൊള്ളുന്നപൌൽഅപൊസ്തലൻഈന്യായങ്ങളെവിരൊധിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/59&oldid=195752" എന്ന താളിൽനിന്ന് ശേഖരിച്ചത്