താൾ:CiXIV38.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

വൊടുഎന്റെനാമത്തെപുറജാതികളിൽപ്രസിദ്ധമാക്കുവാൻഅവ
നെഞാൻഒരുപാത്രമാക്കിതെരിഞ്ഞെടുത്തത്‌കൊണ്ടുനീഅവന്റെ
അരികിൽപൊക‌എന്നുകല്പിച്ചഉടനെ‌ഹനന്യാ‌അവനെ‌അന്വെ
ഷിച്ചുകണ്ടുപ്രാൎത്ഥിച്ചുകാഴ്ചയെയുംനല്കിസ്നാനംകഴിക്കയുംചെയ്തു–
പുറജാതികളുടെഅപൊസ്തലനാകെണ്ടുന്നപൌൽഇപ്രകാരം‌അ
ന്നുജനിച്ചതു—സ്വല്പകാലംകഴിഞ്ഞാറെയരുശലെമിലെഅപൊസ്ത
ലർഅന്ത്യൊക്യയിലുംശിഷ്യരുണ്ടെന്നുകെട്ടുഅവരെക്രമത്തിലാ
ക്കുവാൻബൎന്നബാവിനെനിയൊഗിച്ചുഅവൻശൌലിന്റെ‌ജന്മപ
ട്ടണമായതൎസ്സുസ്സിലെക്ക്പൊയിഅവനെകണ്ടുഇരുവരുംഅന്ത്യൊ
ക്യയിൽവന്നു‌പ്രസംഗിച്ചു—സഭവളരെപെരുകിഅവിടെവെച്ചു
തന്നെ‌ശിഷ്യന്മാൎക്കുക്രിസ്ത്യാനരെന്ന‌പെർവരികയുംചെയ്തു—അന
ന്തരംഅവർകുപ്ര—പിസീദ്യ—പംഫുല്യ—ലിക്കയൊന്യഎന്നചിറ്റാ
സ്യദെശങ്ങളിൽസഞ്ചരിച്ചുദൈവവചനംഘൊഷിച്ചറിയിച്ച
പ്പൊൾയഹൂദരുടെ‌നീരസംനിമിത്തംപുറജാതികളിൽവളരെജ
നങ്ങളെക്രിസ്ത്യാനരാക്കിഅക്കാലംയഹൂദരിലെക്രീസ്ത്യാനർഅ
ന്ത്യൊക്യയിൽവന്നു‌ജാതികളായിരുന്ന‌വിശ്വാസികളൊടുചെല
ചെയ്യാതെഇരുന്നാൽരക്ഷവരികയില്ലഎന്നുപറഞ്ഞുബുദ്ധിമുട്ടി
ച്ചതുബൎന്നബാവുംപൌലുംകെട്ടുവിരൊധിച്ചുഅപൊസ്തലരൊടു
ചൊദിപ്പാൻയരുശലെമിലെക്ക്പൊയിഈകാൎയ്യംഅറിയിച്ചാ
റെചിലർചെലയെയുംമൊശപ്രമാണത്തെയുംആചരിക്കെണമെ
ന്നുകല്പിച്ചപ്പൊൾ—പെത്രുഅപ്രകാരംഞാനുംവിചാരിച്ചിരുന്നു
ചെലചെയ്യാത്തകൊൎന്നൊല്യന്നു‌ദൈവംപരിശുദ്ധാത്മാവിനെഞ
ങ്ങൾക്കഎന്നപൊലെകൊടുത്തകാലംമുതൽആസംശയംതീൎന്നുപൊ
യി—എന്നുപറഞ്ഞതുകെട്ടുഅപൊസ്തലരുംസഭയുംസമ്മതിച്ചുചെ
ലാകൎമ്മംരക്ഷെക്കുആവശ്യമില്ലപരിശുദ്ധാത്മാവ്‌ഒരൊരുത്തന്നു
ഉപദെശിച്ചപ്രകാരം‌ചെയ്യാമെന്നു‌അന്ത്യൊക്യ‌സഭയെ‌അറി
യിപ്പാൻകത്തെഴുതി‌പൌലിൻകൈയിൽകൊടുത്തപ്പൊൾ
അവനും‌സീലാസ്സും‌യരുശലെമിൽനിന്നു‌പുറപ്പെട്ടു‌അന്ത്യൊക്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/57&oldid=195755" എന്ന താളിൽനിന്ന് ശേഖരിച്ചത്