താൾ:CiXIV38.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

സ്തലരുടെഉപദെശത്തിലുംഅന്യൊന്യസ്നെഹത്തിലുംരാത്രീ
ഭൊജനത്തിലുംപ്രാൎത്ഥനയിലുംഉത്സാഹിച്ചുപാൎത്തു—അവരിൽധ
നവാന്മാർവസ്തുവിറ്റുമുതൽഅപൊസ്തലൎക്കുകൊടുത്തുഅവർദി
നമ്പ്രതിദരിദ്രൎക്കുവെണ്ടുന്നതൊക്കയുംചെയ്തുകൊണ്ടിരുന്നു—
കുറയകാലംകഴിഞ്ഞശെഷംസഭഅധികംവൎദ്ധിച്ചതിനാൽഅ
പൊസ്തലർദരിദ്രരുടെയുംദീനക്കാരുടെയുംശുശ്രൂഷെക്കായിട്ടു
ഏഴാളെതെരിഞ്ഞെടുത്തുഅനുഗ്രഹിച്ചുഅവൎക്കുവെണ്ടിപ്രാൎത്ഥി
ച്ചുംഅധികാരികളിൽനിന്നുവരുന്നശാസനെയെയുംകഷ്ടങ്ങ
ളെയുംവിചാരിക്കാതെകൎത്താവിൻകല്പനപ്രകാരംപൊയിസുവി
ശെഷംപ്രസംഗിക്കയുംചെയ്തു—ശത്രുക്കൾസഭയെനശിപ്പിപ്പാ
ൻഭാവിച്ചുആഎഴുശുശ്രൂഷക്കാരിൽസ്തെഫാൻഎന്നവനെ
പിടിച്ചുകള്ളസാക്ഷികളെകൊണ്ടുതെളിയിച്ചുകല്ലെറിഞ്ഞു
കൊന്നുയെശുവിൻനാമംനിമിത്തംആദ്യംമരിച്ചവൻഅവൻ
തന്നെആയിരുന്നു—

൩൧.,പുറജാതികളുടെഅപൊസ്തലനായപൌൽ
ആഉപദ്രവംകൊണ്ടുയരുശലെമിൽനിന്നുഒടിപൊയക്രീസ്തുസ
ഭക്കാർയഹൂദ—ശമൎയ്യ—പൊയിനീക്യ—ദെശങ്ങളിലുംകുപ്രദ്വീപി
ലുംദമസ്ക്ക—അന്ത്യാക്യപട്ടണങ്ങളിലുംവെച്ചുസുവിശെഷംപ്ര
സംഗിച്ചുസഭയെവൎദ്ധിപ്പിക്കയുംചെയ്തു—സ്തെഫാൻമരിച്ചശെ
ഷംശൌൽഎന്നപറിശൻശിഷ്യന്മാരെപിടിച്ചുകെട്ടിഅധികാ
രികളുടെമുമ്പിൽകൊണ്ടുവരുവാൻയരുശലെമിൽനിന്നുദമസ്ക്കി
ലെക്ക്പൊകുമ്പൊൾയെശുവഴിയിൽവെച്ചുഅവന്നുപ്രത്യക്ഷനാ
യിശൌൽശൌൽനീഎന്തിന്നുഎന്നെഉപദ്രവിക്കുന്നുഎന്നുക
ല്പിച്ചാറെശൌൽഭയപ്പെട്ടുഞാൻഎന്തുചെയ്യെണ്ടുഎന്നുചൊദിച്ച
പ്പൊൾനീപട്ടണത്തിലെക്ക്തന്നെപൊകചെയ്യെണ്ടുന്നത്‌നിണക്ക
അവിടെഅറിയിക്കുംഎന്നരുളീയശെഷംശൌൽകൎത്താവിൻ
തെജസ്സനിമിത്തംഅന്ധനായികൂട്ടരുടെസഹായത്താലെപട്ടണ
ത്തിൽപൊയികെട്ടതിനെവിചാരിച്ചുഅനുതപിച്ചുയെശുഹനന്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/56&oldid=195757" എന്ന താളിൽനിന്ന് ശേഖരിച്ചത്