താൾ:CiXIV38.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

വിശ്വാസംക്ഷയിക്കാതെഇരിപ്പാൻഒരുദിവസംമൂന്നുശിഷ്യന്മാ
രൊടുകൂടിഒരുഉയൎന്നമലയിൽകരെറിയപ്പൊൾഅവന്റെരൂപംപ്ര
കാശിച്ചുമൊശയുംഎലീയയുംഅടുക്കൽവന്നുഅവനൊടുസംസാ
രിച്ചിരിക്കുമ്പൊൾഒരുമെഘംഇറങ്ങിഅവരെചുറ്റിഇവൻഎ
ന്റെപ്രിയപുത്രനാകുന്നുഇവനെകെൾ്പീൻഎന്നദൈവശബ്ദവും
അവർകെട്ടുഅതിശയിച്ചുഇറങ്ങുകയുംചെയ്തു—

൩൧.,മനുഷ്യപുത്രന്റെകഷ്ടാനുഭവമരണങ്ങൾ
അങ്ങിനെരണ്ടരവൎഷംകഴിഞ്ഞശെഷംഈലൊകംവിടെണ്ടു
ന്നസമയംവന്നുഎന്നുയെശുഅറിഞ്ഞതിനാൽഗലീല്യയിൽ
നിന്നുയരുശലെമിലെക്ക്‌യാത്രപുറപ്പെട്ടാറെസ്നെഹിതനാ
യലാജർയരുശലെംസമീപമുള്ളബെഥന്യഗ്രാമത്തിൽനിന്നു
മരിച്ചുഎന്നുകെട്ടുഅവിടെപൊയിപലസാക്ഷിമുഖാന്തരംഅ
വനെജീവിപ്പിച്ചുഇതിനെകണ്ടവരിൽചിലർഅവനെവി
ശ്വസിച്ചുചിലർപൊയിപ്രമാണികളൊടറിയിച്ചു–അവർഉടനെ
യെശുവിനെതിരെഞ്ഞുപിടിപ്പാൻസംഗതിവരുത്തെണമ
ന്നുകല്പനഅയച്ചപ്പൊൾയെശുകുറയകാലംഒരുമരുസ്ഥലത്തു
പൊയിപാൎത്തുകൊണ്ടിരുന്നു—എങ്കിലുംപെസഹപെരുനാളിന്നു
യരുശലെംപട്ടണത്തിൽവന്നപ്പൊൾവളരെജനങ്ങൾഅവ
നെഎതിരെല്പാൻപുറപ്പെട്ടുരാജാവിനെപൊലെബഹുമാനിച്ചു
കൎത്താവിന്റെനാമത്തിൽവരുന്നവനായിദാവിദിന്റെപുത്ര
നായഇസ്രയെലിൻരാജാവിന്നുസ്തുതിഭവിക്കട്ടെഎന്നുപുക
ഴ്ത്തിവിളിച്ചുപറഞ്ഞു—കഴുതപ്പുറമെറിഅവൻപട്ടണത്തിലെക്ക്
പ്രവെശിച്ചു—എന്നാലുംവളരെജനങ്ങൾഅവനെഅറിഞ്ഞില്ല—
പിന്തുടൎന്നവർഅവൻനചറത്തിലെദീൎഘദൎശീഎന്നത്രെവിചാ
രിച്ചു—പ്രമാണികൾഅധികംഅസൂയപൂണ്ടുജനമുഖാന്തരംഅ
വനെതാഴ്ത്തുവാനുംഹിംസിപ്പാനുംവളരെചൊദ്യംകഴിച്ചുപരീക്ഷി
ച്ചപ്പൊൾയെശുപറീശന്മാരുടെയുംചദൊക്യരുടെയുംവായടച്ചു
അവരെനാണിപ്പിക്കയുംദൈവനിയൊഗത്താൽവരെണ്ടുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/50&oldid=195767" എന്ന താളിൽനിന്ന് ശേഖരിച്ചത്