താൾ:CiXIV38.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

ദൃശ്യമുള്ളവസ്തുകളാകുന്നദൈവദൂതന്മാരെയുംമനുഷ്യഹൃദയങ്ങ
ളിലെപരിശുദ്ധാത്മപ്രവൃത്തിയെയുംപുനരുത്ഥാനത്തെയുംവിശ്വ
സിക്കാതെമൊശയുടെശാസ്ത്രംമാത്രംആചരിച്ചു—അവരുടെകൂ
ട്ടത്തിൽപ്രപപഞ്ചസക്തരായധനവാന്മാരുംപ്രമാണികളുംവളരെ
ഉണ്ടായിരുന്നു—പറീശന്മാർവെദവാക്യംഅല്ലാതെഗുരുജനങ്ങ
ൾപറഞ്ഞതിനെയുംആചരിച്ചു—ആരെങ്കിലുംവെദപ്രമാണവും
മറ്റുംഅനെകകല്പനകളുംവിധിപൊലെചെയ്താൽദൈവമുഖെന
നീതിമാനാകുംഎന്നുകല്പിച്ചു—അവരുടെകൂട്ടത്തിൽപ്രവെശിപ്പാ
ൻഅനുതാപംവെണമെന്നുംപാപികളെമാത്രംരക്ഷിപ്പാൻഞാ
ൻവന്നിരിക്കുന്നുഎന്നുംആരെങ്കിലുംതന്നെത്താൻനീതിമാനാക്കി
യാൽദൈവത്തെഅറികയില്ലഎന്നുംജനങ്ങളെപഠിപ്പീച്ച
തുകൊണ്ടുമെല്പറഞ്ഞപരിഷകൾഅവനെപകെച്ചുഅനങ്ങാതെതന്നെ
വിശ്വസിക്കുന്നഎല്ലാവൎക്കുംപാപമൊചനവുംനിത്യജീവനുംവാഗ്ദ
ത്തംചെയ്തു—എങ്കിലുംതന്റെതലവെപ്പാൻപൊലുംഅവന്നുസ്ഥ
ലംഇല്ലായ്കകൊണ്ടുഈഭൂമിയിൽഈരാജ്യംഉണ്ടാക്കുവാൻഭാ
വിക്കുന്നപ്രഭുക്കന്മാൎക്കുംശാസ്ത്രികൾ്ക്കുംഅവങ്കൽവിശ്വസിപ്പാൻമന
സ്സുണ്ടായില്ല—ആയത്കൊണ്ടുഅവർജനങ്ങളൊടുഅവൻപിശാ
ചിന്റെശക്തികൊണ്ടുഅത്ഭുതങ്ങളെചെയ്യുന്നുഎന്നുംദൈവമ
ല്ലസാത്താൻഅവനെഅയച്ചുഎന്നുംപറഞ്ഞു—യെശുയരുശ
ലെംപട്ടണത്തിൽവന്നപ്പൊൾഅവനെചിലപ്രാവശ്യംകൊ
ല്ലുവാൻഭാവിച്ചുഎങ്കിലുംജനങ്ങൾഅവനെബഹുമാനിക്ക
കൊണ്ടുആദുഷ്ടന്മാർപെടിച്ചുഒന്നുംചെയ്വാൻവഹിയാതെഇരു
ന്നു—അവനെപിടിപ്പാൻപുറപ്പെട്ടകൊൽക്കാർഅവന്റെഅ
ടുക്കൽവന്നുകണ്ടുകെട്ടിരുന്നപ്പൊൾഭയംപൂണ്ടുവെറുതെതിരി
ച്ചുപൊയിഎങ്കിലുംതന്നെകൊല്ലുവാൻസമയംവരുംഎന്നറിഞ്ഞു
ശിഷ്യന്മാരൊടുപ്രമാണികൾഎന്നെപുറജാതികളിൽഎല്പീച്ചി
ട്ടുക്രൂശിൽമരണംഉണ്ടാകുംമൂന്നാംദിവസംഞാൻഉയിൎത്തെഴുനീ
ല്ക്കുംഎന്നുപറഞ്ഞു—ഇങ്ങിനെവരുന്നകഷ്ടങ്ങളിൽഅവരുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/49&oldid=195769" എന്ന താളിൽനിന്ന് ശേഖരിച്ചത്