താൾ:CiXIV38.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ശെഷംരാജാവുഒരുദിവസംസ്വപ്നംകണ്ടുസാരംഅറിയാതെവി
ഷാദിച്ചുകൊണ്ടിരുന്നപ്പൊൾമന്ത്രിവചനത്താൽയൊസെഫ
വരുത്തിആയവൻക്ഷാമകാലംവരുംഎന്നുള്ളതമത്രസ്വപ്നത്തി
ന്റെവ്യാഖ്യാനംഎന്നുപറകയാൽരാജാവ്അവനെസൎവ്വാധികാ
ൎയ്യസ്ഥനാക്കിയൊസെഫുംഉടനെപുറപ്പെട്ടുശുഭകാലത്തിൽഎറി
യധാന്യങ്ങളെസ്വരൂപിച്ചുസൂക്ഷിച്ചുവെച്ചശെഷംമിസ്രമുതലാ
യരാജ്യങ്ങളിൽവിളവില്ലാതെയായിവന്നപ്പൊൾപാണ്ടിശാലകളിൽ
നിന്നുവെണ്ടുവൊളംധാന്യങ്ങളെവിറ്റുകുടികളെരക്ഷിക്കയുംചെയ്തു-
കനാനിലുംദുഭിക്ഷംഉണ്ടായപ്പൊൾയാക്കൊബിന്റെമക്കൾഅവിടെ
ചെന്നുധാന്യംവാങ്ങുവാൻഅപെക്ഷിച്ചാറെഅവരുടെമനസ്സെല്ലാം
ശൊധനചെയ്വാനുംവിശെഷിച്ചുഅനുജനായബിന്യമീനിൽഭാവി
ക്കുന്നപ്രിയത്തെഅറിവാനുംസംഗതിവന്നു-യൊസെഫതന്നെതാ
ൻഅറിയിച്ചുകൊടുത്തതുമല്ലാതെഅഛ്ശനെകുഡുംബങ്ങളൊടുംകൂട
മിസ്രയിൽവരുത്തിരക്ഷിച്ചുവരികയുംചെയ്തു-മിസ്രയിലെഹാ
മ്യർകൃഷികാൎയ്യത്തിൽസമൎത്ഥരാകുന്നതുമല്ലാതെനീലനദികാ
ലത്താൽകവിഞ്ഞുനിലങ്ങളിൽവളംവരുത്തുകയാൽഐശ്ചൎയ്യം
വളരെവൎദ്ധിക്കകൊണ്ടുഇസ്രയെലൎക്കുഅവിടെനിത്യംപാൎപ്പാ
ൻമനസ്സുണ്ടായി-മിസ്രക്കാൎക്കുഇടയധൎമ്മംനിന്ദ്യമായിതൊന്നുക
കൊണ്ടുയൊസെഫഅവരെവെറെപാൎപ്പിക്കെണമെന്നുവെച്ചു
നദിയുടെകിഴക്കെതൊടീന്നുംമരുഭൂമിക്കുംനടിവിൽഉള്ളഗൊഷ
ന്നാടുമെയിച്ചലിന്നുനല്ലതെന്നുകണ്ടുഅതിൽതന്നെകുടിയിരു
ത്തി–അന്നുതുടങ്ങിഅവർവളരെവൎദ്ധിച്ചുപരന്നു–൪൦൦വൎഷ
ത്തിന്നകംവലിയജാതിയായിതീരുകയുംചെയ്തു-എന്നിട്ടുംയാ
ക്കൊബ്എന്നെകനാനിൽഅത്രെഅടക്കെണമെന്നുആഗ്രഹി
ച്ചുയൊസെഫുംമരിപ്പാറായപ്പൊൾസഹൊദരന്മാരെവരുത്തി
യഹോവനിങ്ങളെവാഗ്ദത്തദെശത്തിലെക്ക്പുറപ്പെടീക്കുന്നസ
മയംവരുംഅന്നുഎന്റെഅസ്ഥികളെയുംകൂട്ടികൊണ്ടുപൊരെ
ണമെന്നുആണയിടുവിക്കയുംചെയ്തു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/20&oldid=195822" എന്ന താളിൽനിന്ന് ശേഖരിച്ചത്