താൾ:CiXIV38.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നുവിഹിതമായിതൊന്നി-ആകയാൽഉടനെവാക്കിൽഭെദങ്ങളെവ
രുത്തിയതിനാൽഒക്കത്തക്കപ്രയത്നംചെയ്വാൻകൂടാതെയായി
പ്പൊയി-അതിനാൽപട്ടണത്തിന്നുകലക്കംഎന്നൎത്ഥമുള്ളബാ
ബെൽഎന്നനാമധെയമായ്വന്നു-അന്നുതുടങ്ങിനാനാവംശങ്ങൾക്കുമൂല
സ്ഥാനവും‌സമഭാഷയുംഇല്ലായ്കകൊണ്ടുഅധികമധികമായിഅക
ന്നുചിതറിഎല്ലാഖണ്ഡങ്ങളിലുംവ്യാപിച്ചുകുടിയെറികൊണ്ടിരു
ന്നു-ഏകകുഡുംബത്തിൽനിന്നുണ്ടായശാഖകൾവെവ്വെറെയുള്ള
ജാതികൾഎന്നുപെർധരിച്ചുപലപറിഷകളുംകൂറുകളുമായിവിരി
ഞ്ഞുവെവ്വെറെപ്രഭുക്കളെയുംഗുരുക്കളെയുംആശ്രയിച്ചുഅന്യ
ന്മാർഎന്നപൊലെതമ്മിൽപൊരുതുംസന്ധിച്ചുംകൊണ്ടിരുന്നു-

൧൦., മനുഷ്യവംശങ്ങൾമൂന്നിന്നുംസംഭവിച്ചവിശെ
ഷങ്ങൾ

നൊഹെക്ക-ശെം-ഹാം-യാഫെത്ത്ഇങ്ങിനെമൂന്നുമക്കളുള്ളതിൽ
മൂന്നുമനുഷ്യവംശങ്ങൾളുണ്ടായി-ഈമൂന്നുജാതികൾക്കുദൈവികത്താ
ലെജീവനധൎമ്മംതമ്മിൽതമ്മിൽവളരെഭെദമായിപൊയി-ആയത്
നൊഹമൂന്നുമക്കളെകുറിച്ചുകല്പിച്ചശാവാനുഗ്രഹങ്ങളുടെവിശെ
ഷംപൊലെസംഭവിച്ചത്-അതിന്റെകാരണംനൊഹപുതിയഭൂ
മിയിൽകൃഷിചെയ്യുന്നാദ്ധ്വാനത്തെഅല്പംമാറ്റെണ്ടതിന്നുമു
ന്തിരിങ്ങാവള്ളികളെനട്ടുരസംകുടിച്ചുആശ്വസിച്ചപ്പൊൾമദ്യം‌എ
ന്നറിയാതെലഹരിയായിഉറങ്ങിഉറക്കത്തിൽവസ്ത്രംനീങ്ങീകിടക്ക
യുംചെയ്തു–ഇളയവനായഹാംആയത്കണ്ടു‌ഉടനെഅച്ചടക്കംകൂടാതെ
സന്തൊഷിച്ചുജ്യെഷ്ഠന്മാരൊടറിയിച്ചാറെഅവർപിന്നൊക്കം
ചെന്നുകൂടാരംപുക്കുഅഛ്ശനെനൊക്കാതെവസ്ത്രംഇട്ടുമറെക്കയുംചെയ്തു–
നൊഹഉണൎന്നുഅവസ്ഥയെഅറിഞ്ഞാറെമൂത്തവരെഅനുഗ്രഹിച്ചു
ദൈവംയാഹെത്തിന്നുവിസ്താരവുംസ്വാതന്ത്ര്യവുമുള്ളവൃത്തിയെന
ല്കണമെന്നുംശെമിൻവക്കൽ‌വസിച്ചുഅവന്നുകുലദൈവമായിരിക്കെ
ണമെന്നുംകല്പിച്ചശെഷംഹാമിന്നുആശീൎവ്വാക്കുഒന്നുംനല്കാതെനി
ന്റെഇളയപുത്രനായകനാൻസഹൊദരൎക്കദാസനായ്തീരും-ഇപ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/12&oldid=195836" എന്ന താളിൽനിന്ന് ശേഖരിച്ചത്