താൾ:CiXIV35.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൩

തുചൊല്ലെണമല്ലൊതാൻ(കൃ.ഗ.=എങ്ങനെആയാലും)—എല്ലാരുംഒന്നുതാൻ
ഉരചെയ്താൽ(പ.ത.)

§൫൩൪- താൻ—താൻ - എന്നതുഎങ്കിലും—ആകട്ടെ-ഒ-ഉം-ഈഅൎത്ഥങ്ങ
ൾഉള്ളതാകുന്നു—

൧., നാമങ്ങളൊടെ—എണ്ണതാൻനെയിതാൻവെന്തു—അതു൨നാൾതാ
ൻ൩നാൾതാൻനൊം (മമ)—ഒന്നിൽഅരതാൻകാൽതാൻകൂട്ടുക
(ത.സ.)പാലിൽത്താൻനീറ്റിൽത്താൻഎഴുതുക(വൈ.ശ.)എങ്കൽതാ
ൻഭഗവാങ്കൽതാൻഭക്തി(വില്വ)തള്ളെക്കുതാൻപെറുവാൾ്ക്കുതാൻ
ചില്ലാനത്താൽഒന്നുകൂടി(ക.സാ)

൨., ഇക്കൊണ്ടുസമൎപ്പിച്ചിട്ടു(§൩൫൪)-ഭീതിതാൻശൊകംതാൻമുഖ
വികാരംതാൻഇതൊന്നുംഇല്ലഹൊ—ശാസ്ത്രയുക്തിതാൻലൌകികം
താൻ ജ്ഞാനനിശ്ചയങ്ങൾതാൻപിന്നെഇത്തരങ്ങളിൽനിന്നൊ
ട്ആരുമെസമനല്ല(കെ.ര.)

൩., ക്രിയകളൊടെ—പഠിക്കതാൻകെൾ്ക്കതാൻചെയ്താൽ(അ.രാ)ഗുണ്യ
ത്തിൽത്താൻഗുണകാരത്തിൽത്താൻഒരിഷ്ടസംഖ്യകൂട്ടിത്താൻകള
ഞ്ഞുതാൻഇരിക്കുന്നവ(ത.സ)

§൫൩൫.താനുംഎന്നതുഎന്നിട്ടുംഎന്നുള്ളഅൎത്ഥത്തൊടുംകൂടിവാ
ചകാന്തത്തിൽനില്ക്കും—ഉ—ംസ്വൎണ്ണംനിറെച്ചാലുംദാനംചെയ്വാൻതൊന്നാ
താനും(വൈ.ച)കാമിച്ചതൊന്നുംവരാനരകംവരുംതാനും(വില്വ)
എന്നുസ്മൃതിയിൽഉണ്ടുതാനും(ഹ.വ)വന്ദ്യന്മാരെവന്ദിച്ചുകൊൾ്കനിന്ദ്യ
ന്മാരെനിന്ദിക്കെണ്ടാതാനും(മ.ഭാ.)അന്നിതൊന്നുംഅറികതാനും
ഇല്ല-(കെ. ര=പൊലും-എങ്കിലും)


അ- ഇ— ചുട്ടെഴുത്തുകൾ.


§൫൩൬-അവൻഎന്നതുമുമ്പിൽപറഞ്ഞനാമത്തെഅല്ലാതെഅവ്യ
ക്തമായിസൂചിപ്പിച്ചതിനെയുംകുറിക്കും-ഉ-ംധ്യാനിച്ചീടുകിൽഅവനുപാ
പങ്ങൾഒക്കതീൎന്നു(ഭാഗ)-ഇതിൽആർഎങ്കിലുംഎന്നത്അവ്യക്തകൎത്താ
വ്തന്നെ——൩൦നാളിലകത്തുവന്നീടായ്കിൽഅപ്പൊഴവനെവധിക്കും(അ.രാ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/181&oldid=192028" എന്ന താളിൽനിന്ന് ശേഖരിച്ചത്