താൾ:CiXIV35.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൨

നെരത്തുപെറുംഗൊക്കൾ—കാലത്തുവിളയുംകൃഷി(ദ.നാ)കാലത്തെ
നെരത്തെഎഴുനീല്ക്കും(ശീല)——൪., പ്രമാണക്കുറിപ്പു-സ്ഥാനത്തെളി
യൊൻ(പ.ചൊ)=കൊണ്ടു.§൪൩൩

൫.,ഉകാരാന്തങ്ങളിൽനടക്കുന്നവ-അന്തിക്കിരുട്ടത്തു(കൃ.ച.)കൊണ
ത്തിരിക്ക—കടവത്തെത്തും-(പ.ചൊ.)മാറത്തുചെൎത്തു=മ.പാഞ്ഞു-തെരു
വത്തുവാണിയംചെയ്തു—സരസ്സിൻവക്കത്തു(പ.ത.)നാലുവക്കത്തുംകാ
ത്തു(മ.ഭാ.)വെയിലത്തുകിടക്ക.(വൈ.ച)കാറ്റത്തുശാഖാഗ്രഫലംപൊ
ലെ-ആകൊമ്പത്തു൨ഫലം-പാത്രംഅടുപ്പത്തുവെച്ചു(നള)മൂക്കത്തു​ൈ
കവെച്ചു—വിളക്കത്തുനൊക്കി(ശിപു)വയറ്റത്തുകൊണ്ടു(മ.മ.)-ഇ
ങ്ങിനെഅത്തുഎന്നതു——നാട്ടഴിഞ്ഞതു(കെ.ഉ.)എന്നുള്ളതുംസ
പ്തമീഭാവത്തെവരുത്തുവാൻമതി

§൪൮൭.ഇൻഎന്നതുസമാസരൂപമായും(§൧൬൬,൩)ഷഷ്ഠിക്കു
റിപ്പായുംനടക്കും—തമിഴിൽപഞ്ചമിയായുംഉണ്ടു(§൪൬൪)—൧.,
അന്നത്തിൻപൈതലെ(കൃ.ഗ)കണക്കിന്നതിവെഗവും(വ്യ.മാ)ശ്വാസ
ത്തിൻവികാരം(വൈ.ച) പൊന്നിൻപാത്രങ്ങൾ(മ.ഭാ.)ചെമ്പിൻപാവ
(വില്വ)ധാതാവിന്നരുളപ്പാടു—തൃക്കാലിന്നിണ(പ.ത.)കരിമ്പിൻതൊ
ട്ടം(പ.ചൊ.)കെരളഭൂമിയിൻഅവസ്ഥ(കെ.ഉ.)——വിശെഷാൽര
ണ്ടുഷഷ്ഠികൾകൂടുന്നെടത്തുവരും—ശ്വാവിൻ്റെവാലിൻവളവു(പ.ത.)
പിതാവിൻ്റെശ്രാദ്ധവാസരത്തിൻനാൾ(ശി.പു)—— ൨.,ബഹുവച
നത്തിൽദുൎല്ലഭമത്രെ—നല്ലാരിൻമണികൾ(കൃ.ച)ഇവറ്റിൻഇല—
(വൈ.ശ.)തിന്നമത്സ്യങ്ങളിന്നെല്ലുകൾ(പ.ത.)

§൪൮൮.ഇൻചിലപ്പൊൾചതുൎത്ഥിയൊട്ഒക്കും-ബന്ധംഎന്തിവറ്റി
ന്നുഎന്നൊടുപറ(മ.ഭ.)ധൎമ്മംനിന്നധീനമല്ലയൊ(പ.ത.=നിണക്കു)-
ഇങ്ങിരിപ്പതിൻതരമല്ല(കെ.രാ.)ഞാൻഇതിൻപാത്രംഎങ്കിൽ-
(അ.രാ.)വാനിടംപൂവതിൻവാഞ്ഛ—ധൎമ്മിഷ്ടരാജാവിൻനാട്ടിലെ
നമ്മുടെവാസത്തിൻചെൎച്ചഉള്ളു(കൃ.ഗ.)

§൪൮൯.ഇൻഎന്നപൊലെ-എൻ- നിൻ-തൻ-മുതലായവനടക്കും-
കാളതൻമുതുകെറി—പശുതൻമലം(മ.ഭാ.)രാമന്തന്നാണ(അ.രാ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/160&oldid=192000" എന്ന താളിൽനിന്ന് ശേഖരിച്ചത്