താൾ:CiXIV35.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩

§൩൫൬.ഇവഒരൊന്നൊടും ഉമ്മെ ചെൎക്കിലുമാം— ഉ-ംതനയൻഉ
ണ്ടായതും—ഉണ്ടായവാറും-വന്നപ്രകാരവുംഎന്നിവചൊന്നാൽ(മ.ഭാ.)
തീൎമ്മുറിയിൽമുദ്രയുംവിത്തസംഖ്യയുംസാക്ഷിഎന്നിവകാണായ്കി
ൽ(വ്യ.മാ.)പൊന്നുംഭൂമിയുംപെൺഎന്നിവചൊല്ലി(കെ.രാ)
കാൎയ്യബൊധവുംനെരുംലാവണ്യവുംസൎവ്വമസ്തമിച്ചിതൊ(നള)

§൩൫൭.വിഭക്തി പ്രത്യയങ്ങൾസമൎപ്പണനാമത്തിന്നുവരികന്യാ
യം — ൧., ഉ—ം കൃത ത്രെതാ ദ്വാപര കലിഎന്നിങ്ങനെ ൪ യു
ഗത്തിങ്കലും(കെ.ഉ.)ഗുന്മനുംഅതിസാരവുംവിഷംകൈവിഷം
സൎവ്വരൊഗത്തിന്നുംനന്നു(വൈ.ശാ.)—— ൨., പദ്യത്തിൽമുന്നെ
ത്തനാമങ്ങൾ്ക്കുംവിഭക്തിക്കുറികാണും—ഉ-ംപക്ഷിവൃക്ഷാദികൾ്ക്ക്എ
ന്ന് ഒക്കയുംപറയുമ്പോൾ-ആട്ടിന്നുംമൃഗാദികൾ്ക്ക്എന്നിവപതിനാ
റുവയസ്സ്(വൈ.ച) §൩൯൫. കാണ്ക-

§൩൫൮. കൎത്താക്കളിൽഗൌരവഭെദംഉണ്ടെങ്കിൽസാഹിത്യവി
ഭക്തിഹിതമാകുന്നു-ഉ-ംഅവൾകുട്ടിയുമായിവന്നു- കുട്ടിയൊ​െ
ട-§൪൪൭. ʃ.

§൩൫൯.തരത്തെ കുറിക്കുന്നഎകദെശവാചകത്തിൽആദിഎന്ന​െ
തഉപയൊഗിക്കും—ഉ-ം ൧.,ധാന്വന്തരം സഹസ്രനാമം ആദിയാ
യുള്ളൟശ്വരസെവകൾ(കെ.ഉ.)—തലച്ചൊറുവറണ്ടതുംതലക
നക്കുന്നതുംഇതാദിയായുള്ളതലവ്യാധികൾനൂറുപ്രകാരവുംഇളെ
ക്കും (വൈ.ശ.) ഇത്തരംആദിയായവാക്യം(കെ. രാ.)——ഗാത്രമാ
ദിയായെല്ലാം(വൈ.ച.)വജ്രമാദിയായവ-ഇഞ്ചിമഞ്ഞൾഇത്യാ
ദിഒക്കയും-നാരദനാദികൾ,യുധിഷ്ഠിരനാദികൾ(മ.ഭാ.)-ഇന്ദ്രാ
ദിയെക്കാൾമനൊഹരൻ(നള)ഇങ്ങിനെഎകവചനവുംസാധു——

൨., ഊണുംഉറക്കംതുടങ്ങിനതെല്ലാമെ(കൃ.ഗാ)പറതുടക്കമായുള്ളവ
മുഴക്കി(ര.ച.)സിംഹപ്രഭൃതിമൃഗങ്ങൾ പശ്വാദികൾ(വെ.ച.)ആദി
ത്യപ്രമുഖന്മാർ(മ.ഭാ)——൩., നായർമുതലായവൎണ്ണക്കാർ(കെ.ഉ.)-
വീണകൾതിത്തിഎന്നിത്തരംമുതലായുള്ളവാദ്യവൃന്ദം(കെ-രാ)—-

൪., വാസവൻമുമ്പായവാനവർ- മുത്തുകൾമുമ്പായഭൂഷണംസന്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/111&oldid=191926" എന്ന താളിൽനിന്ന് ശേഖരിച്ചത്