താൾ:CiXIV35.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨

തിൽപ്രതിസംജ്ഞകളുടെഉപയൊഗംചൊല്ലിക്കൊടുക്കുന്നു

൧. സമാനാധികരണം

അനെക കൎത്താക്കൾ.

§൩൫൨. രണ്ടുമൂന്നുകൎത്താക്കളെ ഉം എന്നുള്ളഅവ്യയംകൊ
ണ്ടുകൊത്തുചെൎക്കാം—ഉ—ംഅഛ്ശനുംമകനുംവന്നു—

§൩൫൩. സമാസത്താൽ ബഹുവചനമാക്കിചെക്കാം-ഉ-ംഅമ്മ
യപ്പന്മാർ, അപ്പനമ്മാമ്മന്മാർ, പുണ്യപാപങ്ങൾ-ഉമ്മെചെൎത്താ
ൽഎകവചനവുംകൊള്ളാം— മുരശുമിഴുകുപറപടഹങ്ങളും(നള)
മാതാഭഗിനിസഹൊദരഭാൎയ്യയും

§൩൫൪.കൎത്താക്കളെവെറുതെകൊത്തുഇചുട്ടെഴുത്തുകൊണ്ടു
സമൎപ്പിക്കാം-ഉ-ം ബ്രാഹ്മണർ ക്ഷത്രിയർ വൈശ്യർഇവരിൽ-
വട്ടക സ്രുവം ചമതക്കൊൽഇവ (കെ-ഉ-)അരിമലർഅവിൽഇ
വകൾ(നള)ഗിരി ഗംഗാസമുദ്രംഇവറ്റിങ്കൽ(മ.ഭാ.)——ഇങ്ങ​െ
നമുതലായപദങ്ങളുംചെൎക്കാം-ഉ-ം ഇങ്ക്രീശ്‌പറിന്ത്രിസ്സ്ഒല്ലന്തപ
റങ്കിഇങ്ങിനെനാലുവട്ടത്തൊപ്പിക്കാർ-ആനതെർ കുതിര കൾഇ
ത്തരത്തൊടു(കെ. രാ.) കുങ്കുമം കളഭംഎന്നിത്തരം(നള.)

§൩൫൫.എന്നു-ഒക്കയും-എല്ലാം- ആകമുതലായസംഖ്യാവാചി
കൊണ്ടുംസമൎപ്പിക്കാം-ഉ-ംതന്നുടെപിതാഗുരുഎന്നിവൎകളെ(ഹ.വ.)
മംഗലതാലപ്പൊലിമംഗലചാമരങ്ങൾഎന്നിവ(കെ.രാ.)പെരി
ഞ്ചെല്ലൂർ പയ്യനൂർ എന്നിങ്ങനെഉണ്ടാകുംസ്ഥലത്തിങ്കൽ(കെ.ഉ.)
——മസൂരി കുഷ്ഠം ഇങ്ങനെമഹാവ്യാധികൾഒക്കയും(കെ.ഉ.)-തീ
യർ മുക്കുവർ മുകവർഎന്നിവർഎല്ലാം-ഇങ്ങിനെഎല്ലാംഉള്ളഅ
നുഗ്രഹം——പുത്രമിത്രകളത്രംഎല്ലാവൎക്കും-നാടുകൾ കാടുകൾ
എങ്ങും (കെ.രാ.)-ഐഹികംപാരത്രികം രണ്ടിന്നുംവിരൊധം
(നള)- ഋഗ്വെദം യജുൎവെദം സാമവെദം അഥൎവ്വവെദംആ
കനാലുവെദങ്ങളും(തത്വ)— കാമനും ക്രൊധന്താനുംലൊഭവും
മൊഹന്താനും നാലരും(നള.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/110&oldid=191924" എന്ന താളിൽനിന്ന് ശേഖരിച്ചത്