താൾ:CiXIV32.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിതാവായദൈവം ൬൯

ൎവ്വത്തിന്നുമുമ്പെയും ഉണ്ടായിരിക്കുന്നുസൎവ്വവും അവങ്കൽകൂടി
നിയ്ക്കുന്നു (കൊല. ൧, ൧൭)

൨൮൧—വിശെഷിച്ച് ആരെ രക്ഷിക്കുന്നു.

ഉ. ഞാൻ ബാലനായിരുന്നും മൂപ്പുവന്നിട്ടും നീതിമാൻ ഉപെക്ഷി
ക്കപ്പെടുന്നതൊ അവന്റെ സന്തതി ഭക്ഷണത്തിന്നു തിര
യുന്നതൊ ഞാൻ കണ്ടതു
മില്ല— (സങ്കി. ൩൭, ൨൫—൨൮)— യഹൊ
വ പരദെശികളെ പരിപാലിച്ചു അനാഥനെയുംവിധവ
യെയും യഥാസ്ഥാനത്തിലാക്കുന്നുദുഷ്ടരുടെവഴിക്കത്രെ വ
ക്രതവരുത്തുന്നു— (സങ്കി. ൧൪൬,൯)

൨൮൨— ദൈവം അന്നവസ്ത്രങ്ങളെ കൂടെ സാധിപ്പിക്കുമൊ—

ഉ. നാം എതു തിന്നും എതു കുടിക്കം എതുടുക്കും എന്ന് ചിന്ത
പ്പെടൊല്ലാ—ഈ വക ഒക്കയും ജാതികൾ അന്വെഷിച്ചു നട
ക്കുന്നു സ്വൎഗ്ഗസ്ഥനായനിങ്ങളുടെ പിതാവ ഇവഎല്ലാം നി
ങ്ങൾ്ക്കു അവശ്യം എന്നറിയുന്നണ്ടല്ലൊ—മുമ്പെ ദൈവത്തി
ന്റെ രാജ്യത്തെയും അവന്റെ നീതിയെയും അന്വെഷിപ്പി
ൻ—എന്നാൽ ഇവഎല്ലാം നിങ്ങൾ്ക്കു കൂട കിട്ടും (മത.൬, ൩൧)—
എല്ലാവരുടെ കണ്ണുകളും നിങ്കലെക്ക് നൊക്കി ഇരിക്കുന്നു നീ
തൽസമയത്ത് അവൎക്കു ഭക്ഷണത്തെയും കൊടുക്കുന്നു നീ
കൈതുറന്നു എല്ലാ ജീവികൾ്ക്കും കടാക്ഷം കൊണ്ടു തൃപ്തിവരുത്തു
ന്നു(സങ്കി ൧൪൫, ൧൫.)

൨൮൩—ഭവനം തീൎത്തു രക്ഷിക്കുന്നതാർ

ഉ. യഹൊവ ഭവനത്തെ തീൎക്കാതെ ഇരുന്നാൽ തീൎക്കുന്നവർവെ
റുതെ അധ്വാനിക്കുന്നു—യഹൊഹ പട്ടണത്തെ കാക്കാതെ
ഇരുന്നാൽ കാവൽക്കാരൻ വെറുതെ ഉണൎന്നുകൊണ്ടിരി
ക്കുന്നു—(൧൨൭ സങ്കീ. ൧.)

൨൮൪—നല്ല ഭാൎയ്യ ഉണ്ടാകുന്നതും ദെവവരമൊ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/73&oldid=196098" എന്ന താളിൽനിന്ന് ശേഖരിച്ചത്