താൾ:CiXIV32.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦ ക്രിസ്തീയവിശ്വാസം

ഉ. വിവെകമുള്ള ഭാൎയ്യ യഹൊവയിൽ നിന്നുഭവിക്കുന്നതു(സുഭ.൧൯,
൧൪)—യഹൊവയിങ്കൽ ഭക്തനായ പുരുഷന്നു ഈഅനുഗ്രഹംവ
രും (സങ്കി.൧൨൮,൪)

൨൮൫—വിവാഹത്തിലെ പുത്രസമ്പത്തും ദെവവരമൊ—

ഉ. കണ്ടാലും മക്കൾ യഹൊവതരുന്നഅവകാശംഗൎഭഫലവും പ്രതി
ഫലം (സങ്കി. ൧൨൭,൩)

൨൮൬—ആരുടെ കൈയാൽ കുട്ടികൾ നന്നായ്വരും—

ഉ. വീരന്റെ കൈയിൽ അമ്പുകൾ എതുപ്രകാരം അപ്രകാരം
(ദൈവത്തിന്റെ കൈയിൽ) യൌവനത്തിങ്കൽ ഉത്ഭവിച്ച മക്കൾ
ആകുന്നു—ഇവരെകൊണ്ടു തന്റെ ആവനാഴികയെ നിറച്ചിട്ടുള്ള
പുരുഷൻ ഭാഗ്യവാൻ(സങ്കി. ൧൨൭, ൩)

൨൮൭—രൊഗശാന്തി വരുത്തുന്നവനാർ

ഉ. നിന്റെ ദൈവമായ യഹൊവയുടെ ശബ്ദത്തെ ഉണൎവ്വൊടെ െ
കെട്ടു അവനുചിതമായതിനെചെയ്തു അവന്റെ കല്പനകൾ്ക്കചെ
വി കൊടുത്തു അവന്റെ ന്യായങ്ങളെ പ്രമാണിച്ചാൽ ഞാൻ മി
സ്രയിൽവരുത്തിയ വ്യാധികൾ ഒന്നും നിന്റെ മെൽ ആക്കുകയില്ല.
യഹൊവയായ ഞാൻ നിന്റെ ചികിത്സകനാകുന്നു. (൨മൊ ൧൫൨൬)

൨൮൮—ദൈവം ഔഷധ പ്രയൊഗം ചെയ്തിട്ടും സൌഖ്യം വരുത്തുമൊ

ഉ. യശായ അവരൊടു (രാജാവ്) ജീവിക്കെണ്ടതിന്നുഅത്തിപ്പഴക്ക
ട്ട എടുത്തു കുഴമ്പാക്കി പരുവിന്മെൽ ഇടെണം എന്നു പറഞ്ഞു (യശ. ൩൮, ൨൧)—

൨൮൯—വിശ്വസമുള്ള പ്രാൎത്ഥനയും ഔഷധ പ്രായമൊ—

ഉ. വിശ്വാസമുള്ള പ്രാൎത്ഥനവലഞ്ഞവനെ രക്ഷിക്കും കൎത്താവ
വനെഎഴുനീല്പിക്കയും ചെയ്യും അവൻ പാപങ്ങൾ ചെയ്തവ
ൻ ആകിൽ അവനൊടു ക്ഷമിക്കപ്പെടും—നിങ്ങൾ്ക്കു രൊഗശാന്തി
വരെണ്ടതിന്നു പിഴകളെ തമ്മിൽ തമ്മിൽഎറ്റുപറഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/74&oldid=196097" എന്ന താളിൽനിന്ന് ശേഖരിച്ചത്