താൾ:CiXIV32.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮ ക്രിസ്തീയവിശ്വാസം

ഉ. യഹൊവയായ ദൈവം മനുഷ്യനിൽ നിന്നുഎടുത്തവാരിയെല്ലുകൊ
ണ്ടു സ്ത്രീയെതീൎത്തു അവളെ മനുഷ്യന്നായി വരുത്തി (൧മൊ൨, ൨൨)–
പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലൊ സ്ത്രീപുരുഷനിൽനിന്നത്രെആ
കുന്നതു(൧കൊ. ൧൧, ൮)

൨൭൬—മറ്റുള്ള മനുഷ്യൎക്ക ദൈവം എങ്ങിനെ സ്രഷ്ടാവാകുന്നു—

ഉ. അവൻ ഒരു രക്തത്തിൽ നിന്നുണ്ടായ സൎവ്വമനുഷ്യജാതിയെ
യും ഭൂതലത്തിൽ എല്ലാടവും കൂടി ഇരിപ്പാനാക്കി അവൎക്കവസി
പ്പാൻ അതിരുകളെയും കല്പിക്കപ്പെട്ട കാലങ്ങളെയും നിശ്ച
യിച്ചുകൊടുത്തു(അപ. ൧൭, ൨൬)—സങ്കി. ൧൩൯, ൧൪. ൧൫)–

൨൭൭—എല്ലാദെഹികളും ആൎക്കുള്ളവയാകുന്നു.

ഉ. എല്ലാ ദെഹികളും എനിക്കുള്ളവആകുന്നു അഛ്ശന്റെ ദെഹിയും
പുത്രന്റെ ദെഹിയും രണ്ടു ഒരു പൊലെ എനിക്കുള്ളതാകു—
(ഹജ. ൧൮, ൪)

൨൭൮—നമ്മുടെ ശരീരങ്ങൾ ആൎക്കുള്ളവയാകുന്നു—

ഉ. ദൈവത്തിൽ നിന്നു കിട്ടി നിങ്ങളിലിരിക്കുന്ന വിശുദ്ധാത്മാവി
ന്നു നിങ്ങളുടെ ശരീരം ആലയം‌എന്നും നിങ്ങൾ തനിക്കു താൻ ഉടയ
വരല്ലഎന്നും അറിയുന്നില്ലയൊ—വിലെക്കല്ലൊ നിങ്ങൾ കൊ
ള്ളപ്പെട്ടു ആയതുകൊണ്ടു ദൈവത്തെ നിങ്ങളുടെ ശരീരത്തി
ലും മഹത്വീകരിപ്പിൻ (൧.കൊ. ൬, ൧൯)

൨൭൯—ഞങ്ങൾ ദെവാലയമായ്വന്നാൽ എന്തൊന്നിനെ സൂക്ഷിക്കെണം

ഉ. ദെവാലയത്തെ ആരെങ്കിലും കെടുത്താൽ ദൈവംഅവനെ
കെടുക്കും ദെവാലയം അല്ലൊവിശുദ്ധമാകുന്നു (൧.കൊ. ൩,൧൭)

൨൮൦—ദൈവം എല്ലാവറ്റെയുംരക്ഷിച്ചു വരുന്നുവൊ

ഉ. സകലത്തെയും തന്റെശക്തിയുടെ മൊഴിയാൽ‌വഹിച്ചിരിക്കു
ന്നു–(എബ്ര.൧,൩)—അവനിൽ നിന്നും അവനാലും അവങ്ക
ലെക്കും സകലവും ആകുന്നു. (രൊമ. ൧൧, ൩൬)—പുത്രൻസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/72&oldid=196099" എന്ന താളിൽനിന്ന് ശേഖരിച്ചത്