Jump to content

താൾ:CiXIV32.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪ ക്രിസ്തീയവിശ്വാസം

൨൫൯. വിശ്വാസം കൂടാതെ ദൈവ പ്രസാദം വരുത്തുവാൻ വഴിഉണ്ടൊ
ഉ—വിശ്വാസം കൂടാതെ പ്രസാദം വരുത്തുവാൻ കഴികയില്ല—ദൈവം
ഉണ്ടെന്നും തന്നെതിരയുന്നവൎക്ക പ്രതിഫലംകൊടുന്നുന്നവൻ
എന്നും വിശ്വസിച്ചിട്ടു വെണമല്ലൊ ദൈവത്തെ അണയുവാൻ

൨൬൦—സത്യവിശ്വാസം എതുപ്രകാരം ആകുന്നു—

ഉ.വിശ്വാസം ആകട്ടെആശിച്ചവറ്റിന്റെ വസ്തുകയും കാണപ്പെ
ടാത്ത കാൎയ്യങ്ങളുടെ പ്രമാണ്യവും ആകുന്നു (എബ്രായർ—
൧, ൧൧.)

൨൬൧. എതുവിശ്വാസംസാരംആകുന്നു.

ഉ. ക്രിസ്തുയെശുവിങ്കൽ സാരമുള്ളതു പരിഛെദനയല്ലഅഗ്രച
ൎമ്മവുമല്ല സ്നെഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രെ (ഗല. ൫,൬)
ആത്മാവില്ലാത്തശരീരം‌പൊലെ ക്രിയകൾ ഇല്ലാത്ത വിശ്വാസവും
ചത്തതത്രെ (യാക. ൨,൨൬)

൨൬൨—സത്യവിശ്വാസത്തിൽ എന്തെല്ലാം അടങ്ങിയിരിയ്ക്കുന്നു—

ഉ. നിങ്ങളുടെ വിശ്വാസത്തിൽ പ്രാപ്തിയും പ്രാപ്തിയിൽ ജ്ഞാന
വും ജ്ഞാനത്തിൽ ഇന്ദ്രിയ ജയവും ഇന്ദ്രിയജയത്തിൽ
ക്ഷാന്തിയും ക്ഷാന്തിയിൽ ദൈവഭക്തിയും ദൈവഭക്തിയി
ൽ സഹൊദര പ്രീതിയുംസഹൊദര പ്രീതിയിൽ സ്നെഹവും‌ഉ
ണ്ടെന്നു കാട്ടിക്കൊടുപ്പിൻ (൨വെ ൧, ൫)

൨൬൩— ഇപ്രകാരം ജീവനുള്ള വിശ്വാസം എതിനാൽ ജനിക്കുന്നു.

ഉ. ആത്മാവിൻ ഫലംവിശ്വാസം (ഗല. ൫, ൨൨)–രൊമ ൧൫, ൧൮)

൨൬൪—ജീവനുള്ളവിശ്വാസം എന്തൊന്നിനെ നൊക്കുന്നു

ഉ. ദൈവം ഒരുവനല്ലൊ ദൈവത്തിന്നും മനുഷ്യൎക്കും എകമദ്ധ്യ
സ്ഥനുംഉള്ളു എല്ലാവൎക്കു വെണ്ടി വീണ്ടെടുപ്പിൻ വിലയായിത
ന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയെശുവത്രെ– എ
ന്നതു സ്വസമയങ്ങളിൽ അറിയിക്കെണ്ടിയ സാക്ഷ്യം (൧, തിമ.

1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/68&oldid=196104" എന്ന താളിൽനിന്ന് ശേഖരിച്ചത്