താൾ:CiXIV32.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിതാവായ ദൈവം ൬൫

൨,൫)—നമുക്കു രക്ഷവരെണ്ടതിന്നായി ആകാശത്തിങ്കീഴിൽ
മറ്റൊരുനാമവും മനുഷ്യരിൽ കല്പിച്ചിട്ടില്ല ആകയാൽമ
മറ്റൊരുത്തങ്കലും രക്ഷയില്ല (അവ. ൪, ൧൨) ഇവൻസത്യം
ദൈവവുംനിത്യജീവനും ആകുന്നു(൧യൊ൫, ൨൦)

൨൬൫—വെറെനാമം കൊണ്ടു എന്തുഹെതുവാൽ രക്ഷയില്ല—

ഉ. ക്രിസ്തനിലത്രെ ദൈവത്വത്തിൻ നിറവു ഒക്കെയും മെയ്യായി
വസിക്കുന്നു—(കൊല. ൨,൯)

൨൬൬—ഇതുരഹസ്യമല്ലെ

ഉ. ദൈവമായ ക്രിസ്തന്റെമൎമ്മത്തിൽ ജ്ഞാനത്തിന്റെ
യും അറിവിന്റെയും നിക്ഷെപങ്ങൾ ഒക്കെയും മറഞ്ഞു കിട
ക്കുന്നു (കൊല. ൨,൨) ൧ തിമ. ൩,൧൬)

൨൬൭—ഈ രഹസ്യമൎമ്മം‌പരസ്യമായിതീരെണ്ടിയപ്രകാരംഎ
ങ്ങിനെ

ഉ. യുഗ കാലങ്ങളിൽ മിണ്ടാതെ കിടന്നശെഷം ഇപ്പൊൾവി
ളങ്ങിവന്നും നിത്യ ദൈവത്തിൻ നിയൊഗ പ്രകാരം വിശ്വാ
സത്തിന്റെ അനുസരണത്തെവരുത്തുവാൻ പ്രവാചകരു
ടെ എഴുത്തുകകളെ കൊണ്ടുസകലജാതികളിലുംഅറിയി
ക്കപ്പെട്ടമിരിക്കുന്ന മൎമ്മത്തിൻ വെളിപ്പാടിനാലുള്ള സുവി
ശെഷത്താലും യെശുക്രിസ്തുന്റെ ഘൊഷണത്താലും അ
ത്രെ (രൊമ. ൧൬, ൨൪)

൨൬൮— ആകല്പനയുടെസൂക്ഷ്മംഎന്തു–

ഉ. യെശുശിഷ്യന്മാരൊടു കല്പിച്ചുസ്വൎഗ്ഗത്തിലും ഭൂമിയിലും
സകലഅധികാരവും എനിക്കനല്കപ്പെട്ടിരിക്കുന്നു. അ
കയാൽ നിങ്ങൾപുറപ്പെട്ടു പിതാവു പുത്രൻ വിശുദ്ധാത്മാ
വ് എന്നീനാമത്തിൽ സ്നാനം ചെയ്യിച്ചുംഞാൻ നിങ്ങളൊ
ടുകല്പിച്ചവഒക്കയും പ്രമാണിപ്പാന്തക്കവണ്ണം ഉപദെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/69&oldid=196103" എന്ന താളിൽനിന്ന് ശേഖരിച്ചത്