൬൩
രണ്ടാംഅദ്ധ്യായം
ക്രിസ്തീയവിശ്വാസം
൨൫൮- എല്ലാ ക്രിസ്ത്യാനരും അംഗീകരിക്കുന്ന സാധാരണ വിശ്വാസ
പ്രമാണംഎന്താകുന്നു.
I
ഉ. ൧, സ്വൎഗ്ഗങ്ങൾ്ക്കും ഭൂമിക്കും സ്രഷ്ടാവായി സൎവ്വശക്തനായിപിതാവാ
യിരിക്കുന്നദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു.
II
൨., അവന്റെ ഏകപുത്രനായി നമ്മുടെ കൎത്താവായ യെശുക്രി
സ്ത ങ്കലും ഞാൻ വിശ്വസിക്കുന്നു. ൩,ആയവൻ വിശുദ്ധാത്മാവിനാൽ
മറിയഎന്ന കന്യകയിൽ ഉല്പാദിതനായി ജനിച്ചു. ൪, പൊന്ത്യപി
ലാത്തന്റെ താഴെ കഷ്ടമനുഭവിച്ചു ക്രൂശിൽ തറെക്കപ്പെട്ടുമരി
ച്ചു— അടക്കപ്പെട്ടു പാതാളത്തിലിറങ്ങി. ൫., മൂന്നാം ദിവസം ഉയി
ൎത്തെഴുനീറ്റു—൬, സ്വൎഗ്ഗാരൊഹണമായി സൎവ്വശക്തിയുള്ളപിതാവായ
ദൈവത്തിന്റെ വലത്തു ഭാഗത്തിരിക്കുന്നു—൭, അവിടെനിന്നുജീ
വികളൊടും മരിച്ചവരൊടും ന്യായം വിസ്തരിപ്പാൻ വരികയും ചെയ്യും—
III
൮, വിശുദ്ധാത്മാവിലും ൯., വിശുദ്ധന്മാരുടെ കൂട്ടായ്മയാകുന്നശുദ്ധ
സാധാരണസഭയിലും ൧൦., പാപമൊചനത്തിലും ൧൧., ശരീര
ത്തൊടെ ജീവിച്ചെഴുനീല്ക്കുന്നതിലും– ൧൨, നിത്യജീവങ്കലും ഞാൻ
വിശ്വസിക്കുന്നു—ആമെൻ—
ഒന്നാം ഖണ്ഡം
പിതാവായ ദൈവം
1.