താൾ:CiXIV32.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮ പത്തുകല്പനകൾ

൧൦൩–വെലചെയ്വാൻമനസ്സില്ലാത്തവരൊടുള്ളകല്പനഎന്താകുന്നു—

ഉ. വെലചെയ്വാൻമനസ്സില്ലാഞ്ഞാൽതാൻഭക്ഷിക്കയുംഅരുത്
(൨തെസ്സ.൩,൧൦)

൧൦൪–ആയതുകല്പിപ്പാൻഎന്തുസംഗതി—

ഉ. നിങ്ങളിൽചിലർഒട്ടുംവെലചെയ്യാതെപരകാൎയ്യംനൊക്കിക്രമം
കെട്ടുനടക്കുന്നപ്രകാരംകെൾ്ക്കുന്നുണ്ടു—(൨തെസ്സ.൩,൧൧)

൧൦൫–ദൈവത്തെസെവിച്ചുവെലചെയ്യുന്നവന്നുവാഗ്ദത്തംഎതു—

ഉ. യഹൊവയെഭയപ്പെട്ടുഅവന്റെവഴികളിൽകൂടിനടക്കുന്ന
വൻധന്യൻ—നിന്റെകൈകളുടെഅദ്ധ്വാനഫലത്തെനീഭക്ഷി
ക്കുംനീഭാഗ്യവാൻനിഅക്കതന്നെനന്മ(സങ്കീ.൧൨,൮൩)

൧൦൬–മടിയന്നുള്ളഫലംഎന്തു

ഉ. നിന്റെദാരിദ്ര്യംവഴിപൊക്കനെപൊലെയുംനിന്റെമുട്ടുപാടുആയു
ധപാണിയെപൊലെയുംവരും(സുഭ.൨൪,൩൪)

൧൦൭–ആത്മാവിന്നായല്ലധനത്തിന്നായിട്ടുവളരെഅദ്ധ്വാനിക്കുന്നവ
ർസാരനൊ—

ഉ. ഒരുമനുഷ്യൻഭൂലൊകംമുഴുവനുംലാഭംവരുത്തിയാലുംതന്റെപ്രാ
ണനെനഷ്ടപ്പെടുത്തിയാൽഅവന്നുഎന്തുപ്രയൊജനമുള്ളു—അ
ല്ലെങ്കിൽപ്രാണന്റെഉദ്ധാരണത്തിന്നായിട്ടുമനുഷ്യൻഎന്തു
കൊടുക്കും(മത.൧൬,൨൬)—

൧൦൮–പ്രവൃത്തിയെയുംനിവൃത്തിയെയുംവിഭാഗിക്കെണ്ടുന്നപ്രകാരം
എങ്ങിനെ

ഉ. ആറുദിവസംവെലനടക്കുകഎഴാംദിവസംസ്വസ്ഥമായിനിവൃത്തിദി
വസംയഹൊവെക്ക്‌വിശുദ്ധംതന്നെ(൨മൊ.൩൧,൧൫)

൧൦൯–ബാഹ്യമായനിവൃത്തിഎങ്ങിനെ—

ഉ. ഏഴാംദിവസംയഹൊവയുടെസ്വസ്ഥതഅതിൽഒരുവെലയും
ചെയ്യരുത്(൫മൊ.൫,൧൪)

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/32&oldid=196149" എന്ന താളിൽനിന്ന് ശേഖരിച്ചത്