താൾ:CiXIV31 qt.pdf/742

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൃതി 728 വൃത്തി

വീഴ്കാട, ിന്റെ. s. Loss, deficiency.

വീഴ്ച, യുടെ. s. 1. Fall, falling. 2. neglect. 3. stoppage,
hindrance. 4. failing, failure. 5. lapse. 6. destruction,
overthrow.

വീഴ്ചയാകുന്നു, യി, വാൻ. v. n. 1. To fail. 2. to be
neglected. 3. to be stopped, to be hindered.

വീഴ്ചവരുത്തുന്നു, ത്തി, വാൻ. v. a. 1. To neglect, to
cause to fail. 2. to stop, to hinder.

വീഴ്ത്തൽ, ലിന്റെ. s. 1. Causing to fall, casting or
throwing down. 2. pouring out. 3. making water.

വീഴ്ത്തുന്നു, ഴ്ത്തി, വാൻ. v. a. 1. To cause to fall, to cast or
throw down, to overthrow. 2. to pour out. 3. to make
water.

വീറ, ിന്റെ. s. 1. Power, strength, valour. 2. greatness,
pride, arrogance, pomp. 3. disgust, dislike. വീറകെട്ടു
ന്നു, Strength or valour to vanish or be extinguished.
വീറകാട്ടുന്നു, 1. To shew strength or valour. 2. to
shew pride, arrogance, pomp.

വീറുന്നു, റി, വാൻ. v. n. 1. To be puffed up with pride.
2. to be puffed up or inflated with wind.

വുങ്ങ, ിന്റെ. s. The name of a tree, commonly Caranj,
Galedupa arborea. (Rox.) or the woody Dalbergia,
Dalbergia arborea. (Willd.) പുങ്ങ.

വൃകധൂപം, ത്തിന്റെ. s. 1. Compounded perfume. 2.
turpentine, തിരുവട്ടപ്പയൻ.

വൃകം, ത്തിന്റെ. s. 1. A wolf. ചെന്നാ. 2. a crow.
കാക്ക. 3. the Vacapushpa tree, Æschynomene grandi-
flora. വകപുഷ്പം.

വൃകൊദരൻ, ന്റെ. s. 1. A name of BRAHMA. ബ്ര
ഹ്മാവ. 2. a name of Bhíma. ഭീമൻ.

വൃക്ണം, &c. adj. Cut, divided, broken. മുറിക്കപ്പെട്ട.

വൃക്യ, യുടെ. s. 1. Excellent meat. മുഖ്യമായുള്ള ഇറ
ച്ചി. 2. a grass basket. വട്ടി.

വൃജിനം, ത്തിന്റെ. s. 1. Sin, vice, wickedness. ദൊ
ഷം. 2. red leather. ചുവന്നതൊൽ. 3. distress, afflic-
tion. ദുഖം. adj. 1. Crooked, bent, curved. വളഞ്ഞ.
2. wicked. ദൊഷമുള്ള.

വൃണം, ത്തിന്റെ. s. A wound, an ulcer, a sore.

വൃണീതം, &c. adj. Chosen, selected, preferred, appointed.
വരിക്കപ്പെട്ട.

വൃതൻ, ന്റെ.s. One who is chosen, selected. വരിക്ക
പ്പെട്ട.

വൃതം, &c. adj. 1. Chosen, selected, preferred. തെരി
ഞ്ഞെടുക്കപ്പെട്ട. 2. covered, screened, defended. മറെ
ക്കപ്പെട്ട. 3. served. സെവിക്കപ്പെട്ട.

വൃതി, യുടെ. s. 1. Selecting, choosing, preferring, appoint-

ing. തെരിഞ്ഞെടുപ്പ. 2. soliciting, asking, requesting: 3.
surrounding, encompassing, enclosure. ചുറ്റൽ. 4. an en-
closure, a place enclosed for particular cultivation. വെലി
കൊണ്ട ചുറ്റപ്പെട്ട. 5. hiding, secreting. മറെക്കുക.

വൃത്തഭെദം, ത്തിന്റെ.s. 1. Difference in metre. 2.
variation of a circle.

വൃത്തം ത്തിന്റെ. s. 1. Verse, metre. ശ്ലൊകം. 2.
conduct, observance of the enjoined practice in private or
social life. 3. practice, profession, means of gaining a
subsistence. 4. a circle. 5. a kind of thin cake made of
pulse. 6. news. adj. 1. Chosen, selected, appointed. തെ
രിഞ്ഞെടുക്കപ്പെട്ട. 2. round, circular. വട്ടച്ച. 3. past,
gone, been. കഴിഞ്ഞ. 4. firm, hard. ഉറപ്പുള്ള. 5. read,
studied. വായിക്കപ്പെട്ട. 6. dead, deceased. മരിച്ച.
7. covered. മൂടപ്പെട്ട.

വൃത്തരത്നാകരം, ത്തിന്റെ. s. The name of a book.

വൃത്തവാൻ, ന്റെ. s. A neat, cleanly, spruce person.
വൃത്തിയുള്ളവൻ.

വൃത്താകാരം, adj. Round, of a circular form. വട്ടത്തി
ലുള്ള.

വൃത്താന്തം, ത്തിന്റെ. s. 1. Tidings, news, intelligence.
വൎത്തമാനം. 2. sort, kind, difference. വിധം. 3. mode,
manner. പ്രകാരം. 4. whole. മുഴുവൻ. 5. interval,
rest, leisure, opportunity. സമയം. 6. topic, subject.
കാൎയ്യം. 7. an event or occurrence. സംഗതി. 8. a
tale, a story. കഥ. 9. property, nature. ഗുണം.

വൃത്താദ്ധ്യയനൎദ്ധി, യുടെ. s. Holiness, sanctity, sup-
posed to result from observance of the rules of life and
study of the Védas.

വൃത്തി, യുടെ. s. 1. Livelihood, profession, means of
acquiring subsistence. ജീവിത, ഉപജീവനം. 2.
cleanness, cleanliness, spruceness, neatness, elegance
without dignity. വെടിപ്പ. 3. neat work. 4. dramatic
representation or composition, considered to be of four
sorts, or Caúsici, which exhibits love or passion, Bharati,
which appears to imply declamation especially, Sátnatí
of which the object is virtue and heroism, and A'rabhati,
which treats of magic, delusion, wrath, battle. 5. gloss,
comment. 6. being, abiding, staying. ഇരിപ്പ 7. seizing,
stopping, withholding, restraining. പിടിത്തം, വൃത്തിക
ഴിക്കുന്നു, To support life, to obtain subsistence. വൃത്തി
കല്പിക്കുന്നു, To appoint means of acquiring subsistence.

വൃത്തികെട്ടവൻ, ന്റെ. s. A sloven, a dirty fellow.

വൃത്തികെട, ിന്റെ. s. 1. Slovenlines, neglect or want
of cleanliness, uncleanness, want of neatness, or ele-
gance. 2. ugliness.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/742&oldid=176769" എന്ന താളിൽനിന്ന് ശേഖരിച്ചത്