താൾ:CiXIV31 qt.pdf/632

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖ 618 മുഞ്ജ

മുഖപ്രസാദം, ത്തിന്റെ. s. 1. A pleasant countenance.
2. complaisance, pleasantness.

മുഖപ്രീതി, യുടെ. s. Complaisance.

മുഖബന്ധനം, ത്തിന്റെ. s. A stone at the mouth or
front of a well. കിണറ്റിന്റെ പായ്ക്കല്ല.

മുഖഭാവം, ത്തിന്റെ. s. Expression of countenance,
mein.

മുഖഭൂഷണം, ത്തിന്റെ.s. Betel, the leaf of the piper
betel eaten with the Areca nut, catechu, caustic lime,
&c. which gives the mouth a deep red tinge.

മുഖമണ്ഡപം, ത്തിന്റെ.s. The front porch of a temple.

മുഖം, ത്തിന്റെ. s. 1. The face or countenance. 2. the
mouth. 3. the entrance to a house. 4. commencement,
beginning. 5. means, an expedient. 6. acquaintance. 7.
a division of a province. 8. appearance, aspect, look. 9.
prospect, or view of something. 10. pleasure. മുഖം മുറി
ച്ചുപറയുന്നു, 1. To speak impartially. 2. to speak so
as to offend one. മുഖം കഴുകുന്നു, To wash the face.
മുഖം കനപ്പിക്കുന്നു, To frown, to look sullen. മുഖം
കാട്ടുന്നു, To shew one's face, to appear at court, to have
an interview with a prince. മുഖംകൊടുക്കുന്നു, 1. To
grant a kind hearing. 2. to fondle, to treat with great
indulgence. മുഖംനൊക്കുന്നു, To have respect of per-
sons. മുഖത്തുവച്ചകെൾക്കുന്നു, To decide causes in
a division of the country. adj. 1. First, initial. 2. chief,
pre-eminent, principal. 3. urgent. 4. before.

മുഖംനൊട്ടം, ത്തിന്റെ. s. Respect of persons.

മുഖരം, &c. adj. Foul-mouthed, speaking harshly or
scurrilously. ദുൎഭാഷണമായുള്ള.

മുഖരിതം, adj. Sounded harshly. ശബ്ദിക്കപ്പെട്ടത.

മുഖരൂപം, ത്തിന്റെ. s. The features, the countenance.

മുഖരൊമം, ത്തിന്റെ. s. The beard, the wiskers.

മുഖലക്ഷണം, ത്തിന്റെ. s. 1. In medicine, A symp-
tom expressed by the countenance. 2. in physiognomy,
an expression of countenance, as to habits, temper.

മുഖവാരം, ത്തിന്റെ. s. 1. A front veranda of a house.
2. the front of a building.

മുഖവാസനം, ത്തിന്റെ.s. A perfume for the mouth,
any drug as camphor or orris-root so used, or a compo-
sition usually taken in the form of a pill. മുഖസംസ്കാ
രം.

മുഖവികാരം, ത്തിന്റെ. s. Change of countenance.

മുഖവീണ, യുടെ. s. A kind of flute, or wind instru-
ment.

മുഖശുദ്ധി, യുടെ. S. Cleansing the face and mouth.

മുഖശൊഭ, യുടെ. s. Brightness of countenance.

മുഖശ്രീ, യുടെ. s. The beauty of the face.

മുഖഷ്ഠിലൻ, ന്റെ. s. A foul-mouthed, scurrilous
person. ദുൎഭാഷി.

മുഖഷ്ഠിലം, &c. adj. Foul-mouthed, speaking harshly
or scurrilously. ദുൎഭാഷണം.

മുഖസംസ്കാരം, ത്തിന്റെ. s. Cleansing the mouth
and perfuming it. മുഖശുദ്ധി.

മുഖസ്തുതി, യുടെ. s. Flattery, false praise. മുഖസ്തുതി
പറയുന്നു, To flatter.

മുഖസ്ഥമാക്കുന്നു, ക്കി, വാൻ. v. a. To learn by heart.

മുഖസ്ഥം, adj. Learned by heart. ഹൃദിസ്ഥമാക്കപ്പെട്ട.

മുഖസ്രാവം, ത്തിന്റെ. s. Spittle, saliva. ൟത്താ.

മുഖക്ഷാളനം, ത്തിന്റെ.s. Washing the face.

മുഖാന്തരം, ത്തിന്റെ. s. 1. A reason, a cause. 2. in-
strument, means. 3. introduction or means of access, in-
terposition, help. Postpos. By means of, through.

മുഖാരി, യുടെ. s. A tune. ഒരു രാഗം.

മുഖെര, യുടെ. s. A beginning.

മുഖ്യത, യുടെ. s. Pre-eminence, superiority.

മുഖ്യതമം, &c. adj. Most excellent, supreme. ഏറ്റം മു
ഖ്യമായുള്ള.

മുഖ്യൻ, ന്റെ. s. One who is pre-eminent, a chief.

മുഖ്യം, &c. adj. 1. Front, belonging to the face. 2. sacred,
essential.

മുഖ്യസ്ഥൻ, ന്റെ.s. A noble, a chief, a head man.

മുഖ്യാനുയായി, യുടെ. s. A child or pupil, one who
imitates an example set by the parents or preceptor.

മുഗ്ധം, &c. adj. 1. Beautiful, handsome. ഭംഗിയുള്ള. 2.
stupid, ignorant, foolish. മൂഢതയുള്ള.

മുഗ്ധാക്ഷി, യുടെ. s. A beautiful or handsome woman.
സുന്ദരി.

മുങ്ങൽ, ലിന്റെ. s. 1. The act of sinking. 2. drowning.
3. diving, plunging, a being immersed.

മുങ്ങുന്നു, ങ്ങി, വാൻ. v. n. 1. To sink. 2. to drown. 3.
to dive, to plunge, to be immersed. കടത്തിൽ മുങ്ങി
യിരിക്കുന്നു, To be sunk by debt, to be over head and
ears in debt.

മുച്ചാൺവടി, യുടെ. s. A stick of three spans in length,
used in fencing.

മുച്ചിലിക്ക, യുടെ. s. A penal agreement in writing; a
bond given to arbitrators bearing a penalty or infraction.

മുജ്ജന്മം, ത്തിന്റെ.s. A former birth.

മുജ്ജന്മവാസന, യുടെ. s. Desire of a former birth.

മുഞ്ജ, യുടെ. s. A sort of grass, from the fibres of which
a string is prepared, of which the triple thread worn by
the Brahman should be formed, Saccharum Munja.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/632&oldid=176659" എന്ന താളിൽനിന്ന് ശേഖരിച്ചത്