താൾ:CiXIV31 qt.pdf/565

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാണ 551 പ്രാതർ

പ്രാചെതസൻ,ന്റെ. s. Valmíki, the authon of the
Rámáyana. വാല്മീകി.

പ്രാച്യം,ത്തിന്റെ. s. The east. കിഴക്ക. adj. Eastern,
east. കിഴക്കൻ.

പ്രാജകൻ,ന്റെ. s. A drover, a shepherd, a herds-
man. മെയിക്കുന്നവൻ.

പ്രാജനം,ത്തിന്റെ. s. A goad. മുടിങ്കൊൽ, വളർ.

പ്രാജാപത്യം,ത്തിന്റെ. s. 1. A form of marriage ;
the gift of a girl respectfully by her father to her lover.
എട്ടുവക വിവാഹങ്ങളിലൊന്ന. 2. a sort of penance;
eating once a day for three days in the morning, once in
the night for three days, subsisting for three days on food
given as alms, and fasting three days more. കൃഛ്രം. 3.
a particular sacrifice performed before appointing a
daughter to raise issue, in default of male heirs. പുത്ര
കാമെഷ്ടി. 4. authority, power.

പ്രാജ്ഞൻ,ന്റെ. s. 1. A Pundit, a learned or wise
man. വിദ്വാൻ. 2. a skilful or clever man. വിദഗ്ദ്ധൻ.
3. a great fool. മഹാ മൂഢൻ.

പ്രാജാ or പ്രാജ്ഞി,യുടെ, s. A clever, or intelli-
gent woman. ബുദ്ധിമതി.

പ്രാജ്യം, adj. Much, many. വളരെ.

പ്രാഞ്ചിനടക്കുന്നു,ന്നു,പ്പാൻ. v. n. To walk slowly,
to creep, to toddle.

പ്രാഞ്ചുന്നു,ഞ്ചി,വാൻ. v. n. See the preceding.

പ്രാഡ്വിവാകൻ,ന്റെ. s. A judge, or magistrate.
വിധികർത്താവ.

പ്രാണത്യാഗം,ത്തിന്റെ. s. The giving up of life,
suicide. പ്രാണത്യാഗംചെയ്യുന്നു, To commit suicide.

പ്രാണധാരണം,ത്തിന്റെ. s. 1. The preservation
of another’s life. 2. livelihood.

പ്രാണനാഡി,യുടെ. s 1. A tubular vessel, a vein.
2. the membrum virile.

പ്രാണനാഥ,യുടെ. s. A wife. ഭാൎയ്യ.

പ്രാണനാഥൻ,ന്റെ. s. A husband. ഭൎത്താവ.

പ്രാണനായകൻ,ന്റെ. s. A husband. ഭൎത്താവ.

പ്രാണനാശം,ത്തിന്റെ. s. The loss of life.

പ്രാണൻ,ന്റെ. s. 1. Life, vitality. 2. air inhaled;
inspiration, breath. 3. air, wind. 4. strength, power. 5.
the membrum virile. പ്രാണങ്ങൾ, The five vital airs or
modes of inspiration, and expiration collectively. പ്രാ
ണനെ വിട്ടുപൊകുന്നു, To give up the ghost, to die.
പ്രാണൻ കളയുന്നു, To destroy one’s own life, to
commit suicide.

പ്രാണപ്രതിഷ്ഠ,യുടെ. s. The consecrating or sup-
posed giving life to an idol.

പ്രാണപ്രയാണം,ത്തിന്റെ. s. Death. മരണം.

പ്രാണഭയം,ത്തിന്റെ. s. Fear of death.

പ്രാണമയം,ത്തിന്റെ. s. See പഞ്ചകൊശം 2nd
meaning

പ്രാണം,ത്തിന്റെ. s. Myrrh. നറുംപശ.

പ്രാണവായു,വിന്റെ. s. The last breath of a dying
person.

പ്രാണവെദന,യുടെ. s. Agony of death, extreme or
excruciating pain. പ്രാണവെദനകൊള്ളുന്നു, To suf-
fer excruciating pain. പ്രാണവെദനപ്പെടുന്നു, To
suffer extreme agony.

പ്രാണസഞ്ചാരം,ത്തിന്റെ. s. Extreme or excrucia-
ting pain.

പ്രാണസ്നെഹം,ത്തിന്റെ. s. Intimate friendship.

പ്രാണസ്നെഹിതൻ,ന്റെ. s. An intimate friend..

പ്രാണഹാനി,യുടെ. s. Loss or destruction of life.

പ്രാണഹാനിവരുത്തുന്നു, To take away life, to kill.

പ്രാണാന്തം,ത്തിന്റെ. s. The end of life, death. മര
ണം.

പ്രാണാന്തികം,ത്തിന്റെ. s. Death. മരണം.

പ്രാണാന്തികദണ്ഡം,ത്തിന്റെ. s. Agony of death.

പ്രാണായാമം,ത്തിന്റെ. s. Breathing in a peculiar
way, through the nostrils, during the mental recitation of
the names or attributes of some deity. The Vaidyas or
followers of the Védas close the right nostril first with
the thumb, and inhale breath through the left ; then they
close both nostrils, and finally open the right for exha-
lation. The followers of the Tantras close the left nos-
tril first and exhale also through it; these operations are
severally called, പൂരകം, കുംഭകം, and രെചകം.

പ്രാണാവസാനം,ത്തിന്റെ. s. The child of life,
death.

പ്രാണി,യുടെ. s. An animal; a sentient, or living being.
ജീവജന്തു.

പ്രാണിദ്യൂതം,ത്തിന്റെ. s. Cock-fighting, ram-fighting,
setting animals to fight for wagers. കൊഴിപ്പൊർ ഇ
ത്യാദി.

പ്രാണിപ്രപഞ്ചം,ത്തിന്റെ. s. An animal, a sen-
tient or living being.

പ്രാണിസ്തൊമം,ത്തിന്റെ. s. See the preceding.

പ്രാണെശൻ,ന്റെ. s. A husband. ഭൎത്താവ.

പ്രാണൊപകാരി,യുടെ. s. A barber.

പ്രാതരാശം,ത്തിന്റെ. s. The morning meal, break-
fast. പ്രാതൽ.

പ്രാതൽ,ലിന്റെ. s. A morning meal, breakfast.

പ്രാതർ. ind. Dawn, morning. ഉഷസ്സ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/565&oldid=176592" എന്ന താളിൽനിന്ന് ശേഖരിച്ചത്