താൾ:CiXIV29b.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. തൊഴരെരക്തം ഒഴിച്ചുതരുംബലിയാടും
സിംഹവുമായിജയിച്ചവനെസ്തുതിയാടും
ഐക്യതയായിഭൂതലെനമ്മുടെവായി
യെശുവിൻനാമത്തെപാടും

൨. രൊഗിഗണം ഗുണമാക്കിയതന്നുടെ ഉക്തി
ശാപനിമഗ്ന നരൎക്കുവരുത്തിയമുക്തി
സ്നെഹബലം
നിൎമ്മല നീതിജയം
രക്തകളെബരഭുക്തി

൩. ഞാനും അലഞ്ഞു തിരിഞ്ഞതു കണ്ടുപിടിച്ചു
ചിത്തമലിഞ്ഞെഴുനീറ്റു തിരഞ്ഞു വരിച്ചു
സ്നെഹകറാർ
ആക്കിയുരച്ചവനാർ
ചെയ്തതു യെശു തനിച്ചു

൪. ദാസരിൽഅനുഭവംവളരെണമെ കൎത്താ
ശുദ്ധപതിവ്രതയായ്സഭതീരുകഭൎത്താ
നിൻദയയാ
ഭക്തിയിൽഒർമറിയാ
നിത്യശുശ്രൂഷകിൽമൎത്താ

൫. വാഴ്ത്തുവിൻഎങ്ങും അടക്കി സെവകഭൂതർ
കൂട്ടവകാശികളായപരസ്ഥയഹൂദർ
എന്റെമനം
ആടിനെപുകഴെണം
കൂടസിംഹാസനദൂതർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/98&oldid=190390" എന്ന താളിൽനിന്ന് ശേഖരിച്ചത്