ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഹെ യെശുവിൻ കൂട്ടാളി
യഹൊവെ സ്തൊത്രം ചെയി
൭൨
രാഗം. ൭൫
൧. എന്റെ രക്ഷകന്നു പാടി
തൻ സ്തുതി ചെയ്യാതയ്യൊ
എത്രനാൾ കഴിച്ചു ചാടി
പുത്രന്നിതു പറ്റുമൊ
ദെവഹൃദയം വിശാലം
അവൻ രക്ഷ കുറയാ
ശെഷം ഒക്കയും തല്കാലം
ദെഹസ്നെഹ മെസദാ
൨. കുഞ്ചുകൾ ചിറകിൽ ചെൎത്തും
കൊഞ്ചും കഴു പൊലവെ
അഛ്ശൻ കൈ ഈ എന്നെ പെൎത്തും
മെച്ചം മൂടി കാത്തുതെ
മുറ്റും എന്നിലുണ്ടകൃത്യം
തെറ്റും അവനിൽ വരാ
ശെഷം ഒക്കയും അനിത്യം
ദെവസ്നെഹമെസദാ
൩. മിത്രങ്ങൾ്ക്ക വെണ്ടി അല്ല
ശത്രുവെന്നറിഞ്ഞവൻ
ചിത്രമെ എനിക്കു നല്ല
പുത്രനെയും തന്നവൻ