താൾ:CiXIV29b.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈശ്വാവെ പൊറ്റികാക്കും
യഹൊവവന്റെ പെർ

൨. യഹൊവാ കൎമ്മം ന്യായം
കൃപാലുവാകും ദീനരിൽ
മനസ്സിൽ അഭിപ്രായം
പ്രസിദ്ധമാക്കി ലൊകത്തിൽ
വിരൊധികൾ്ക്കുക്ഷാന്തി
സഭെക്കു വാത്സല്യം
സൎവ്വാപരാധ ശാന്തി
സ്വ യാഗത്താൽകൃതം
സ്വഭക്തരിൽ തൻ പ്രീതി
വാനൊളം ഉന്നതം
അഘങ്ങൾ നീക്കും വീതി
പൂൎവ്വാപരായതം

൩. മനുഷ്യർ ഒക്ക പൂഴി
ക്ഷണത്തിൽ വാടും പുല്ലിൻപൂ
ഉണങ്ങി പൊം ൟ മൂഴി
ജ്വലിക്കും വല്ലനാളീ ഭൂ
യഹൊവാ പ്രീതി സത്യം
എന്നെക്കും നിന്നിടും
അവന്റെ ആധിപത്യം
വാടാതെ വൎദ്ധിക്കും
ഒടുങ്ങും എതിരാളി
പിറെക്കും ദുഷ്ട പെയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/94&oldid=190382" എന്ന താളിൽനിന്ന് ശേഖരിച്ചത്