താൾ:CiXIV29b.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪. മെലെ ഞാൻ ദിവ്യനായ്സുഖിപ്പാൻ
നീ ദീനനായി ഭൂമിയിൽ
ഞാൻ അബ്ബാ എന്നതെ വിളിപ്പാൻ
നീ സംസയിച്ചു ക്രൂശിൽ
എനിക്കനുഗ്രഹം നിൻ ശാപം
ഞാൻ ദെവ നീതീ നീയൊ പാപം

൫. ചാവൊളം പൊരുതും കരഞ്ഞും
വിയൎത്തുമുള്ള സ്നെഹമെ
ഈ അമ്പില്ലാത്ത എന്റെ നെഞ്ഞും
നിൻ ജ്വാപയാൽ കൊളുത്തുകെ
എപ്പൊഴും എങ്കൽ ഉണ്ടുപെക്ഷ
അതിൻ ചികിത്സ നിൻ അപെക്ഷ

൬. ഇരിക്ക നീ എൻ അവകാശം
ചരാചരത്തിൽ എൻ മുതൽ
എൻ രാത്രിയിങ്കൽ ഉൾപ്രകാശം
എൻ ഒട്ടം തീൎന്നാൽ എൻ പകൽ
നിന്റെ കൈക്കൽ വാങ്ങും പുതു ദെഹം
അതെന്നും വാഴ്ത്തും നിന്റെ സ്നെഹം

൬൮

രാഗം. ൫൫.

൧. യെശുപെർ ക്രിയയും
ശിശുവും വൃദ്ധനും
ശ്രുതിപ്പെട്ടാർ
സ്നെഹം നിറഞ്ഞവൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/90&oldid=190374" എന്ന താളിൽനിന്ന് ശേഖരിച്ചത്