താൾ:CiXIV29b.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരികിൽ ഞാനും ഭാഗ്യവാൻ -ഹ

൫. അതിന്നായെന്നിൽ സത്യാത്മാ
മതി നെരാക്കി സൎവ്വദാ
പഥി നടത്തി വാഴുകാ-ഹ

൬൭

രാഗം. ൩൦.

൧. മശീഹായിൽ വിളങ്ങും സ്നെഹം
ഞാൻ വിസ്മയിച്ചാരാധിപ്പെൻ
കൃമിക്കു തന്നിൽ സന്ദെഹം
കളഞ്ഞുറച്ചാനന്ദിപ്പെൻ
എൻ അഹംഭാവം നീ വിഴുങ്ങും
ഞാൻ സ്നെഹക്കടലുള്ളിൽ മുങ്ങും

൨. പടച്ച മുൻപിലും എൻ നാമം
വരച്ചു ജീവ പുസ്തകെ
യുഗാന്തത്തിൽ വരും വിശ്രാമം
അപ്പൊഴും നിശ്ചയിച്ചുമെ
അത്രെ ദിനം നിൻ അധികാരം
അത്രെയും എന്റെ മെൽവിചാരം

൩. നിൻ രൂപത്തിൽ മനുഷ്യ വംശം
അന്നെന്നെയും നിൎമ്മിച്ചുനീ
എനിക്കാദാമ്യപ്പിഴയംശം
ഉണ്ടായതെ വഹിച്ചു നീ
നീ നരപുത്രനായ സ്ഥാനം
എത്തിച്ചെനിക്കു ദിവ്യമാനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/89&oldid=190372" എന്ന താളിൽനിന്ന് ശേഖരിച്ചത്