താൾ:CiXIV29b.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എല്ലാ പാട്ടിലും മധുരസാരം
ഞങ്ങളിൽ ദിനം ദിനം
നീ പ്രകാശിപ്പിക്കെണം

൨. മനസ്സിങ്കൽ പുക്കപാപരൊഗം
ഒക്ക ആട്ടിക്കളവാൻ
ക്രൂശിന്മെൽ മെടിച്ച സ്വൎഗ്ഗഭൊഗം
രുചികാണിക്കെ ഭവാൻ
രക്തം തളിക്കപ്പെട്ട ബലിപീഠം
വാക്കെഴഞ്ചുമുറിമുൾകിരീടം
ഇപ്പൊൾ ചാകുന്നെരത്തും
കാട്ടിയാൽ ഗുണം വരും

൩. ഇങ്ങൊന്നിച്ചു നില്ക്കുന്നടിയങ്ങൾ
കൈയടിച്ചു നെൎന്നെല്ലാം
അങ്ങുന്നെറ്റ കഷ്ടമരണങ്ങൾ
സഖ്യതെക്കാധാരമാം
ഞാന്നീയായിട്ടെന്നും ആക ചെൎച്ച
നിൻ സ്തുതിക്കായ്സമ്മതിച്ചി നെൎച്ച
ആമെൻ എന്നും പണ്ടെപ്പൊൽ
സമാധാനം എന്നും ചൊൽ

൬൩

രാഗം. ൬൦.

൧. പിതാവെ നിന്റെ ദാനം
സ്തുതിക്ക ന്യായമാം
നിന്നൊടു പുത്ര സ്ഥാനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/84&oldid=190363" എന്ന താളിൽനിന്ന് ശേഖരിച്ചത്